April 20, 2026

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി വേവ്സ്

0
mty-vaves-8.jpg
By ന്യൂസ് വയനാട് ബ്യൂറോ



മാനന്തവാടി ∙ ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളെയും ആശ്രിതരേയും
സഹായിക്കാനും സന്നദ്ധ പ്രവർത്തകർക്ക് പരസ്പരം വിവരങ്ങൾ കൈമാറാനും ആയി
രൂപീകരിച്ച പ്രവർത്തകർ വേവ്സ് ( വയനടാ അസോസിയേൻ ഒാഫ് വളണ്ടിയറിങ് ആൻഡ്
എമർജൻസി സർവീസ്) കോവിഡ് പ്രതിരോധപരവർത്തനങ്ങളിലും സജീവ
സാന്നിധ്യമാകുന്നു. മാനന്തവാടി നഗരസഭയിലും പരിസരത്തെ 7 പഞ്ചായത്തുകളിലും
മാസ്ക് നിർമാണം, സാനിറ്റൈസർനിർമാണം, മരുന്ന് വിതരണം, ഭക്ഷണ കിറ്റ്
വിതരണം, രക്തദാനം, അടിയന്തിര പരിചരണം, അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ
ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്.

ജില്ലാ ആശുപത്രിക്ക് നൽകുന്ന മാസ്കുകൾ വേവ്സ് ചെയർമാൻ കെ.എം. ഷിനോജ്,
പിആർഒ ജസ്റ്റിൻ ചെഞ്ചട്ടയിൽ, ജോ. സെക്രട്ടറി ജെറീഷ് പാണ്ടിക്കടവ്, എം.കെ.
ഷിഹാബുദ്ദീൻ എന്നിവർ ചേർന്ന് ജില്ലാ ആശുപത്രി ആർഎംഒ ഡോ സി. സക്കീറിന്
കൈമാറി. പ്രതിസന്ധി ഘട്ടത്തിലും പതറാതെ നടത്തുന്ന വേവ്സിന്റെ
പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്ന് ഒ.ആർ. കേളു എംഎൽഎ പറഞ്ഞു. ഡപ്യൂട്ടി
സൂപ്രണ്ട് ഡോ. കെ. സുരേഷ്, ജില്ലാ കോവിഡ് നോഡൽ ഓഫിസർ ഡോ. ചന്ദ്രശേഖരൻ,
ജില്ലാ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. സുരേഷ്, ജാല്ലാ ആശുപത്രി
കോവിഡ് നോഡൽ ഓഫിസർ ഡോ. രക്നവല്ലി തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം
തവിഞ്ഞാൽ പഞ്ചായത്തിന് ഹാൻഡ് വാഷും പനമരം പഞ്ചായത്തിന് മാസ്കുകളും വേവ്സ്
പ്രവർത്തകർ നൽകിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *