April 20, 2026

ഒന്നിനും ഒരുകുറവുണ്ടായില്ല : സന്തോഷത്തോടെ മടങ്ങുന്നുവെന്ന് ആലിക്കുട്ടിയും റസാഖും .

0
By ന്യൂസ് വയനാട് ബ്യൂറോ

        ഒന്നിനും ഒരു കുറവും ഉണ്ടായില്ല. ടെന്‍ഷന്‍ അടിക്കേണ്ടിവന്നില്ല. കോവിഡ് വാര്‍ഡില്‍ നിന്നും അസുഖം ഭേദമായി പുറത്തിറങ്ങിയ കമ്പളക്കാട് സ്വദേശിയായ അബ്ദുള്‍ റസാഖ് പറഞ്ഞു. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം ചികിത്സയിലുട നീളം ധൈര്യം പകര്‍ന്നു. ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും നഗരസഭയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്ത്വത്തില്‍ ലഭ്യമായിരുന്നു. ആരോഗ്യ പ്രവവര്‍ത്കര്‍ പകര്‍ന്നു തന്ന മാനസിക പിന്തുണയോടെയും ധൈര്യത്തോടയുമാണ്  വീട്ടിലേക്ക് മടങ്ങുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം വീട്ടില്‍ കര്‍ശനമായി പാലിക്കുമെന്നും ജില്ലാ ആസ്പത്രിയില്‍ നിന്നും ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *