April 18, 2026

2.5 ലക്ഷം വിത്തുകള്‍ വിതരണം ചെയ്യും

0
By ന്യൂസ് വയനാട് ബ്യൂറോ

     ലോക്ക്ഡൗണ്‍ കാലത്ത് ജില്ലയിലെ എല്ലാ വീടുകളിലും പച്ചക്കറി കൃഷി നടത്തുന്നതിനായി 2.5 ലക്ഷം പാക്കറ്റ് വിത്തുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 1,05,000 പാക്കറ്റുകളാണ് വിതരണം ചെയ്യുക. ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 200 പാക്കറ്റ് വിത്തുകള്‍ ലഭ്യമാവും. 1,45,000 വിത്തുകള്‍ കൂടി ജില്ലയിലെത്തിക്കും.
        അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വിത്തുകള്‍ ലഭ്യമാക്കുന്നമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും അറിയിച്ചു. വീടുകളില്‍ വിത്തുകള്‍ നട്ടെന്നുറപ്പിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രമോട്ടേഴ്‌സ്, വാര്‍ഡ്തല ജാഗ്രതാ സമിതി എന്നിവരെ ചുമതലപ്പെടുത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *