April 19, 2026

നേന്ത്രക്കായക്ക് 19 രൂപ വില നിശ്ചയിച്ചു. :പഞ്ചായത്ത് കേന്ദ്രീകരിച്ച് സംഭരണ കേന്ദ്രങ്ങള്‍.

0
By ന്യൂസ് വയനാട് ബ്യൂറോ

    നേന്ത്രവാഴ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 19 രൂപ ലഭ്യമാക്കുന്നതിന് പഞ്ചായത്തുകളില്‍ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഹോര്‍ട്ടികോര്‍പ്പ്, ഗ്രാമപഞ്ചായത്ത്, സഹകരണ ബാങ്ക് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങുക. സര്‍ക്കാര്‍ 20 രൂപ അനുവദിക്കുന്നതില്‍ 19 രൂപ കര്‍ഷകര്‍ക്കും 1 രൂപ സഹകരണ ബാങ്കുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഇനത്തിലും ലഭ്യമാകും.  കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ തുക ലഭ്യമാക്കുന്നതിനാണ് ഇത്തരത്തില്‍ സംവിധാനമൊരുക്കുന്നത്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിപണി കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് ഇത് ഏറെ ആശ്വാസം പകരും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *