April 20, 2026

രണ്ടാം പ്രവശ്യവും വയനാട്ടിലേക്ക് ഒളിച്ചു മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്ത് കോവിഡ് ജയിലിലാക്കി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
കർണാടകയിൽ ക്വറന്റൈനിൽ  കഴിഞ്ഞിരുന്ന മലപ്പുറം തിരൂരങ്ങാടി  സ്വദേശികളായ കുഞ്ഞിമുഹമ്മദ് (43) മൻസൂർ അലി( 33) വയനാട്  പിണങ്ങോട് സ്വദേശിയായ മുഹമ്മദ് അജിനാസ്  (21) എന്നിവർ അവിടെ നിന്നും പലവാഹനത്തിലും ഊട് വഴികളിലൂടെയും  ഒളിച്ച് ബാവലി വഴി  ജില്ലയിലേക്ക് പ്രവേശിക്കുകയും അവരെ തിരികെ അതിർത്തിക്കപ്പുറത്തേക്ക് ആകുകയും ചെയ്തിരുന്നു . തുടർന്ന് വീണ്ടും ഒളിച്ചു ജില്ലയിലേക്ക് കടന്ന് കൽപറ്റയിൽ വെച്ച് അറസ്റ് ചെയ്തു കേസ് എടുക്കുകയും  മലപ്പുറം സ്വദേശികളായ രണ്ടു പേരെ  കോടതി ഉത്തരവോടെ കൊയിലാണ്ടി കോവിഡ് ജയിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ റിമാൻഡിൽ പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്..  വയനാട് പിണങ്ങോട് സ്വദേശിയെ വയനാട് ക്വറന്റൈൻ സെന്ററിലേക്കും മാറ്റിയിട്ടുണ്ട് ..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *