ഉമ്മന്‍ചാണ്ടി ഇടപെട്ടു: വെല്ലൂരില്‍ ചികിത്സയിലായിരുന്ന യുവാവിനെ നാട്ടിലെത്തിച്ചു
മാനന്തവാടി: ലോക്ക്ഡൗണില്‍ ഭക്ഷണവും വെള്ളവുമില്ലാതെ വെല്ലൂരില്‍ കുടുങ്ങിയ യുവാവിനെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടതിനെ തുടര്‍ന്ന് നാട്ടിലെത്തിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ വാളേരി ഉതിരക്കല്ലില് തങ്കച്ചന്റെ മകന് ജിത്തുവിനെയാണ് വെല്ലൂരില്‍ നിന്നും വെള്ളിയാഴ്ച വൈകിട്ടോടെ വയനാട്ടിലെത്തിച്ചത്. കോഴിക്കോട് വെച്ച് നടന്ന വാഹനപകടത്തില്‍ പരിക്കേറ്റ് തമിഴ്നാട്ടിലെ വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ഫിസിയോ തെറാപ്പി ചികിത്സ നടത്തിവരികയായിരുന്നു ജിത്തു. ഇതിനിടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ 70 ശതമാനത്തോളം വികലാംഗനായ ജിത്തു അടുത്തമുറിയിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സഹായത്തിലാണ് കഴിഞ്ഞുവന്നിരുന്നത്. അവരവരുടെ സ്വാധീനം ഉപയോഗിച്ച് അവരില്‍ പലരും നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ഭക്ഷണവും വെള്ളവുമില്ലാതെ ജിത്തു ആകെ ദുരിതത്തിലാകുകയായിരുന്നു. മകനെ നാട്ടിലെത്തിക്കാന്‍ പാസിന് വേണ്ടി തങ്കച്ചന് പലരെയും കണ്ടെങ്കിലും നടപടിയുണ്ടായില്ല. മൂന്ന് ദിവസം ശ്രമിച്ചിട്ടും നടപടിയില്ലാതെ വന്നതോടെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മുഖേന ജില്ലാ യു ഡി എഫ് കണ്‍വീനറും, മുന്‍ എം എല്‍ എയുമായ എന്‍ ഡി അപ്പച്ചനെ വിവരം അറിയിക്കുകയായിരുന്നു. വിഷയം അദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്പ്പെടുത്തുകയായിരുന്




Leave a Reply