May 5, 2024

കർണാടകയിലെ മലയാളി കർഷകരെ സംരക്ഷിക്കണം -കെ. എൽ പൗലോസ്

0
കൽപ്പറ്റ: വയനാട് ജില്ലയിലെ നൂറ് കണക്കിന് ഇഞ്ചി കർഷകർ കർണാടകയുടെ വിവിധ പ്രദേശങ്ങളിൽ പല വിധത്തിലുള്ള പീഢനങ്ങൾക്കും ഇരയാകുന്നു ഇവരെ സഹായിക്കാൻ വയനാട് ജില്ലാ ഭരണകൂടവും കേരള- കർണ്ണാടകാ സർക്കാരുകളും സത്വരമായി ഇടപെടണമെന്നും കെ.പി.സി.സി. മെമ്പർ കെ.എൽ പൗലോസ് ആവശ്യപ്പെട്ടു. കോവിഡ് 19 ന്റെ നിയന്ത്രണങ്ങൾ മൂലം വിളവെടുക്കാൻ ശേഷിക്കുന്ന ഇഞ്ചി പറിക്കുന്നതിനും സാധിക്കുന്നില്ല തൻമൂലം വിളവ് നശിക്കുന്നു. ഇപ്പോൾ പുതിയ ഇഞ്ചി നടുന്നതിന്റെ സമയമാണ് , നടുന്നതിനാവശ്യമായ ലക്ഷക്കണക്കിന് രൂപയുടെ  വിത്തും വളങ്ങളും കൃഷിയിറക്കാനാവാതെ നശിക്കുന്നു. അതിന് പുറമെ കോവിഡ് 19 ന്റെ മറവിൽ ചില സ്ഥലങ്ങളിൽ മലയാളി കർഷകർ വ്യാപകമായി ആക്രമിക്കപ്പെടുന്നു .കർഷകരുടെ ഷെഡും കൃഷി ഉപകരണങ്ങളും നശിപ്പിക്കപ്പെടുന്നു. ഈ കർഷകരെ സഹായിക്കാൻ കർണാടക പി.സി.സി പ്രസിഡണ്ട് ഡി.കെ. ശിവകുമാറിനോടും കർണാടക സർക്കാരിനോടും ആവശ്യമായ ഇടപെടലുകൾ നടത്തുവാൻ നിർദ്ദേശം നൽകണമെന്ന് ബഹുമാനപ്പെട്ട  രാഹുൽ ഗാന്ധി എം.പിയോടും അഭ്യർത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *