ജലസംരക്ഷണം :വീട്ടിലും നാട്ടിലും : ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു
വീട്ടിലും നാട്ടിലും അനുവര്‍ത്തിക്കേണ്ട ജലസംരക്ഷണ മാര്‍ഗ്ഗങ്ങളെ വിഷയമാക്കി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ജലമേഖലയിലെ വിവിധ വകുപ്പുകളിലെയും ഹരിതകേരളം മിഷനിലെ ജലഉപമിഷനിലെയും വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രില്‍ 20 ന് വൈകീട്ട് 3 മുതല്‍ 4.30 വരെയാണ് ലൈവ് പരിപാടി. വീടുകളിലെ ജല ബജറ്റിംഗ്, കോവിഡ് കാലവും വേനല്‍ കാലവും മുന്‍ നിര്‍ത്തിയുളള മിത ജലവിനിയോഗം, നദീ പുനരുജ്ജീവനം, നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പ് തുടങ്ങി ജലസംരക്ഷണ മേഖലയിലെ വിശദമായ സംശയ നിവാരണം ലൈവില്‍ പങ്കെടുക്കുന്ന വിദഗ്ധര്‍ നല്‍കും. facebook.com/





Leave a Reply