September 1, 2026

ആദിവാസി കോളനികളിൽ ഹോമിയോപ്പതി ഇമ്യുണിറ്റി ബൂസ്റ്റർ മരുന്നുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
IMG-20200421-WA0490.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി :കൊറോണ  വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ മേപ്പാടി  ചൂരൽ  മല അംബേദ്കർ പണിയ  കോളനിയിൽ  ആയുഷ്  ട്രൈബൽ  മെഡിക്കൽ  യൂണിറ്റിന്റെ  നേത്രത്വത്തിൽ ഹോമിയോപ്പതി  ഇമ്മ്യൂണിറ്റി  ബൂസ്റ്റർ  മരുന്നുകൾ  വിതരണം ചെയ്തു.  കോളനിയിലെ  30 വീട്ടുകാർക്ക്  പ്രതിരോധ മരുന്നുകൾ  തുടർച്ചയായി മൂന്ന്  ദിവസത്തേക്ക്  ആണ്  നൽകുന്നതെന്ന്  മെഡിക്കൽ  ഓഫീസർ ഡോ  ഹുസ്ന  ബാനു  പറഞ്ഞു.ആശ വർക്കറെ യോ, ട്രൈബൽ  പ്രൊമോട്ടർ മാരെയോ മരുന്ന്  വിതരണത്തിന്  ഏൽപ്പിക്കാതെ  ഡോക്ടർമാർ  കോളനികളിൽ  നേരിട്ട് പോയി  മരുന്ന്  നൽകുന്ന ആയുഷ്  ട്രൈബൽ  മെഡിക്കൽ  യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക്  വമ്പൻ  സ്വീകാര്യതയാണ്  വയനാട്ടിൽ ഉടനീളമുള്ള   ഗോത്ര  വർഗ്ഗ  കോളനികളിൽ നിന്നും  ലഭിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *