July 19, 2024

പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ അഞ്ച് പേര്‍ക്കെതിരെ കേസ്

0
 കൽപ്പറ്റ: : പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ 

അഞ്ച് പേര്‍ക്കെതിരെ കേസ്. 

 .വെള്ളമുണ്ട കട്ടയാട് ജുമാ മസ്ജിദിലാണ്  ലോക് ഡൗണ്‍ നിയമങ്ങളും  സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും അവഗണിച്ച് പ്രാര്‍ത്ഥന നടത്തിയ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കട്ടയാട് സ്വദേശികളായ പാറക്ക വീട്ടില്‍ സാദിഖ് (22), തോണിക്കടവന്‍ ടി.സി മമ്മൂട്ടി (63), നാസര്‍ (45), മഞ്ചേരി വീട്ടില്‍ ഇബ്രാഹിം (44), കുട്ടപറമ്പന്‍ അബ്ദുള്‍ സത്താര്‍ (37) എന്നിവര്‍ക്കെതിരെയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്. നിയമ ലംഘനം നടത്തി ഇന്നലെ വൈകുന്നേരമാണ് ഇവര്‍ പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തിയത്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, കേരളാ പോലീസ് നിയമം, കേരള  പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് മുതലായവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *