നഷ്ടമായത് വയനാടിന്റെ ദാനധർമ്മിയെ : പി.കെ. ജയലക്ഷ്മി
നഷ്ടമായത് വയനാടിന്റെ ദാനധർമ്മിയെ : പി.കെ. ജയലക്ഷ്മി
… മാനന്തവാടി : അറക്കൽ ജോയി എന്ന ആഗോള വ്യവസായ പ്രമുഖന്റെ അകാലത്തിലുള്ള വേർപാട് വയനാടിന്റെ പാവപ്പെട്ടവർക്ക് കനത്ത നഷ്ടമാണെന്ന് മുൻമന്ത്രിയും എ ഐ സി.സി. അംഗവുമായ പി കെ ജയലക്ഷ്മി പറഞ്ഞു .എന്തിനും ഏതിനും പാവപ്പെട്ടവർക്ക് ഏതുസമയത്തും സമീപിക്കാവുന്ന ദാനധർമ്മി ആയിരുന്നു അദ്ദേഹം. തൻറെ ജീവിതത്തിലെ ചെറുപ്പകാലത്ത് അനുഭവിച്ച കഷ്ടപ്പാടുകൾ ഓർമ്മയിലെന്നും സൂക്ഷിച്ചിരുന്ന അദ്ദേഹം സഹായത്തിനായി എത്തുന്നവർക്ക് മുഖം നോക്കാതെ നന്മ പ്രവർത്തികൾ നടത്തിയാണ് പരസ്നേഹം പ്രകടമാക്കിയിരുന്നത്. ജീവിതത്തിൽ കണ്ടുമുട്ടുന്ന ഓരോരുത്തരോടും പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വിവേചനമില്ലാതെ ആത്മബന്ധം സൂക്ഷിച്ചിരുന്നു.അകാലത്തിലുള്ള അറക്കൽ ജോയിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പികെ ജയലക്ഷ്മി പറഞ്ഞു.




Leave a Reply