November 10, 2026

കുരങ്ങ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.

0
IMG-20200424-WA0238.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കുരങ്ങ്പ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനം. തിരുനെല്ലി പഞ്ചായത്തില്‍ കുരങ്ങുപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പ് വരുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് തീരുമാനമായത്. ഇതിന്റെ ഭാഗമായി പ്രാദേശിക തലത്തില്‍ കൂടുതല്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അതോടൊപ്പം തന്നെ പ്രതിരോധ കുത്തിവെപ്പുള്‍പ്പെടെയുള്ളവ കൃത്യമായി നല്‍കും. വനാതിര്‍ത്ഥികളില്‍ താമസിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കും. കാടുകളിലേക്ക് പോകുന്നത് വനം          വകുപ്പിന്റെ സഹായത്തോടെ കര്‍ശനമായി തടയും. കൃത്യമായ ആക്ഷന്‍പ്ലാന്‍          തയ്യാറാക്കി. വരും ദിവസങ്ങളില്‍ കുരങ്ങുപ്പനിക്കെതിരെ കൃത്യമായ പ്രതിരോധം തീര്‍ക്കണമെന്ന്  എംഎല്‍എ ഒ.ആര്‍ കേളു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാദേവി, ഡി.എംഒ ഡോ.ആര്‍ രേണുക, ഡിപിഎം ഡോ. ബി അഭിലാഷ്, ഡോ.നൂന മര്‍ജ്ജ, ബേഗൂര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ജയപ്രസാദ് , ഡോ.ബീന, ഡോ.ജെറിന്‍, ഡോ പ്രിന്‍സി, ടിഡിഒ ജി. പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news