May 5, 2024

കിഡ്നി രോഗികൾക്കായി രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ്

0
കൽപ്പറ്റ:കിഡ്‌നി രോഗികൾക്ക് രാഹുൽ ഗാന്ധി എം.പി യുടെ കൈത്താങ്ങ് .
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാരണം പ്രയാസമനുഭവിക്കുന്ന വയനാട് പാർലമെന്റ് മണ്ഡലത്തിലെ കിഡ്‌നി രോഗികൾക്ക് രാഹുൽ ഗാന്ധിയുടെ കരുതൽ .കിഡ്‌നി ,കരൾ മാറ്റി വെക്കൽ ശസ്ത്രകിയക്ക്‌ വിധേയരായ രോഗി കൾക്കുള്ള മരുന്നും ,ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുമുള്ള കിറ്റുമാണ്  വിതരണം ചെയുന്നത് എന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു . വയനാട് പാർലമെന്റ് മണ്ഡലത്തിൽ പെട്ട വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ,കൽപ്പറ്റ ,മാനന്തവാടി നിയോജക മണ്ഡലത്തിലെ സഹായമാവശ്യമുള്ള രോഗികൾ രാഹുൽ ഗാന്ധി എം.പി യുടെ കൽപ്പറ്റ ക്യാമ്പ് ഓഫീസ് നമ്പറായ 9544933121, 04936 209988 ലും ഈ മാസം  27 ന് മുമ്പായി  ബന്ധപ്പെടേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *