ജോലി സ്ഥിരതയുടെ അനുകുല്യങ്ങള്‍ ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കത്തെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് സി.ഐ.ടി.യു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം നേടിയെടുത്ത എല്ല നിയമപരമായ അവകാശങ്ങളും ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണയോടെ ഇന്ത്യയിലെ രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്,പഞ്ചാബ്, തുടങ്ങി 8ഓളം സംസ്ഥാനങ്ങളില്‍ നിയമങ്ങള്‍ മരവിപ്പിക്കുകയും തൊഴില്‍ സമയം വര്‍ദ്ധിപ്പിക്കകയും ചെയ്യിതിരിക്കുകയുമാണ്. 
യു.പിയില്‍ ബി.ജെ.പി സര്‍ക്കാര്‍ അടുത്ത 3 വര്‍ഷത്തേക്ക് തൊഴില്‍ നിയമങ്ങള്‍ മരവിപ്പിച്ചുകൊണ്ട് ഓര്‍ഡിനന്‍സിറക്കി. രാജസ്ഥാനിലെയും പഞ്ചാബിലെയും കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ 4 മണിക്കൂര്‍ തൊഴില്‍ സമയം വര്‍ദ്ധിപ്പിച്ചു. ഇത്തരം ഒരു നീക്കത്തിന് കേരളത്തിലെ ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ അനുവദിക്കില്ലെന്നതിനാല്‍ ചില തോട്ടം ഉടമകള്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് തൊഴിലാളികളെ കടുത്ത ചൂഷണത്തിനിരയാക്കാന്‍ ശ്രമിക്കുകയാണ്. ജോലി സ്ഥിരതയുടെ അനുകുല്യങ്ങള്‍  ഇല്ലാതാക്കാനുള്ള ഏതൊരു നീക്കത്തെയും തൊഴിലാളികല്‍ സംഘടിതമായി എതിര്‍ത്ത് തോല്‍പ്പിക്കും. തോട്ടങ്ങളുടെ നല്ലകാലത്ത് ജീവിതത്തിന്‍റെ  നല്ല ഭാഗവും ചിലവഴിച്ച തൊഴിലാളികളെ മഹാമാരിയുടെ കാലത്ത് എല്ലാ അര്‍ത്ഥത്തിലും  സംരക്ഷിക്കേണ്ട ഉടമകള്‍ തൊഴിലാളികളെ കുടുതല്‍ പ്രയാസപ്പെടുത്താന്‍ നടത്തുന്ന എല്ലാ പരിശ്രമങ്ങളേയും എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് വയനാട് എസ്റ്റേറ്റ്സ് ലേബര്‍യൂണിയന്‍ (സി.ഐ.ടി.യു) എക്സിക്യൂട്ടിവ് മുന്നറിയിപ്പ് നല്‍കി. മെയ് 18  ന് എല്ലാ എസ്റ്റേറ്റ് ഓഫീസുകള്‍ക്ക് മുമ്പിലും പ്രതിഷേധ സൂചകമായി സമരം സംഘടിപ്പിക്കും. കുറിച്ച്യാര്‍മല എസ്റ്റേറ്റ് തുറന്നു പ്രവര്‍ത്തിക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തൊഴിലാളി സഹകരണ സംഘത്തെ ഏല്‍പ്പിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. സി.എച്ച്.മമ്മി, പി.ഗഗാറിന്‍, യു.കരുണന്‍ എന്നിവര്‍ സംസാരിച്ചു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

One thought on “ജോലി സ്ഥിരതയുടെ അനുകുല്യങ്ങള്‍ ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കത്തെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് സി.ഐ.ടി.യു.”

 1. Dmwims മേപ്പാടി ജീവനക്കാർക് ഇതു വരെ സാലറി കൊടുത്തിട്ടില്ല.. പിന്നെയാ..

Leave a Reply

Your email address will not be published. Required fields are marked *