April 26, 2024

കൽപറ്റ നഗരസഭയിൽ അന്നത്തിലും അഴിമതിയെന്ന് കോൺഗ്രസ്സ് :കുത്തിയിരിപ്പ് സമരം നടത്തും

0

കൽപറ്റ : കോവിഡ് 19 ലോക്​ഡൗണിൽ പ്രയാസപ്പെടുന്ന നിർധനർക്ക്​ അന്നം നൽകാൻ കൽപറ്റ നഗരസഭയിൽ ആരംഭിച്ച സാമൂഹിക അടക്കളയുടെ പേരിലും അഴിമതി  നടത്തുന്നതിനതെിരെ   മണ്ഡലം  കോൺഗ്രസ്സ് കമ്മിറ്റി ​ ചൊവ്വാഴ്​ച രാവിലെ 10 മണിക്ക്​ നഗരസഭക്കു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തും.  കമ്യൂണിറ്റി കിച്ചനെ നോക്കുകുത്തിയാക്കി സർക്കാർ പ്രഖ്യാപിച്ച ബജറ്റ്​ ഹോട്ടൽ നഗരസഭാ ഭരണ സമിതി സാമ്പത്തിക നേട്ടത്തിനാണ്​ ഉപയോഗിക്കുന്നതെന്ന്​ കോൺഗ്രസ്​ ആരോപിച്ചു. 
സാധരണക്കാർക്കും പ്രയാസം അനുഭവിക്കുന്നവർക്കും സൗജന്യ ഭക്ഷണം നൽകുന്നതിന് സർക്കാറിൻ്റെ നിർദേശപ്രകാരമാണ് കമ്യൂണിറ്റി കിച്ചൻ വിഭാവനം ചെയ്​തത്. തുടക്കത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് രണ്ട് കമ്യൂണിറ്റി കിച്ചണുകൾ തുടങ്ങി.  കിച്ചനു വേണ്ടി ഉദാരമതികളിൽ നിന്ന്​ വലിയ തോതിൽ സാമ്പത്തിക സമാഹരണവും അരി, പച്ചക്കറി തുടങ്ങി ഭക്ഷ്യവസ്തുകൾ വൻതോതിൽ ശേഖരിക്കുകയും ചെയ്തിരുന്നു. ഇത്​ സാധരണക്കാർക്ക് സൗജന്യമായി ഭക്ഷണമുണ്ടാക്കി നൽകുന്നതിന് പകരം സർക്കാർ പ്രഖ്യാപിച്ച ബജറ്റ് ഹോട്ടലില വിൽപന നടത്തുന്നതിനാണ്​ ഉപയോഗിച്ചത്​.  സി. പി.എം നേതാക്കൾക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനാണ്​  സാമൂഹിക അടുക്കള നോക്കുകുത്തിയാക്കിയത്. നഗരസഭ ദിനംപ്രതി അഴിമതിയുടെ കൂത്തരങ്ങായതി​െൻറ ഒടുവിലത്തെ ഉദാഹരണമാണ് കമ്യൂണിറ്റി കിച്ചൻ നോക്കുകുത്തിയാക്കിയ സംഭവം.    മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു ,സി ജയപ്രസാദ് ,സാലി റാട്ടക്കൊല്ലി, എസ് മണി ,പി കെ മുരളി എന്നിവർ സംസാരിച്ചു  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *