May 10, 2026

കൊവിഡ് വ്യാപനം: ഉദ്യോഗസ്ഥരെ പഴിചാരി സര്‍ക്കാരിനെ രക്ഷിക്കാന്‍ നീക്കം: യു ഡി എഫ്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഇതിന്റെ ഉദ്യോഗസ്ഥരില്‍ പഴി ചാരി സര്‍ക്കാരിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ കുറ്റപ്പെടുത്തി. എല്‍ ഡി എഫ് ജില്ലാകണ്‍വീനര്‍ കെ വി മോഹനന്റെ ഫേസ്ബുക്ക് പോസ്റ്റ് സര്‍ക്കാരിന്റെ പിടിപ്പുകേട് വ്യക്തമാക്കുന്നതാണ്. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. കൊവിഡുമായിബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി സര്‍ക്കാരിന്റെ പ്രതിനിധിയായി ഒരു മന്ത്രി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ രണ്ട് ഭരണകക്ഷി എം എല്‍ എമാരും ഈ പ്രവര്‍ത്തനങ്ങളിലുള്ളതായി മനസിലാക്കുന്നുണ്ട്. ജില്ലാഭരണകൂടത്തിനും, ആരോഗ്യവകുപ്പിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് കൊവിഡ് വ്യാപനം തടയുന്നതിനുള്ള ഒരു തീരുമാനങ്ങളും മന്ത്രിക്കും രണ്ട് എം എല്‍ എ മാര്‍ക്കും കഴിയുന്നില്ലെന്നതിന്റെ ഉദ്ദാഹരണം കൂടിയാണ് ജില്ലയിലെ രോഗവ്യാപനം. സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള അലംഭാവം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുപറയാന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ തയ്യാറായത് വളരെ നന്നായി. സര്‍ക്കാരിന്റെ കഴിവുകേട് സംബന്ധിച്ച് ജനങ്ങള്‍ക്ക് പൂര്‍ണമായി ബോധ്യപ്പെട്ടിരിക്കുകയാണെന്ന് ഇരുവരും പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം വെടിച്ച് രാഷ്ട്രീയതാല്‍പര്യം മാറ്റിവെക്കണം. ഇനിയും രാഷ്ട്രീയമുതലെടുപ്പുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശമെങ്കില്‍ അതിന്റെ പ്രത്യാഘാതം ജനങ്ങളാണ് അനുഭവിക്കേണ്ടി വരിക. പോരായ്മകള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കുന്ന നടപടി എന്നും സ്വീകരിച്ചിട്ടുള്ളത് സി പി എമ്മാണ്. മയക്കുമരുന്നും മറ്റും കടത്തിക്കൊണ്ടുവാരാന്‍ പൊലീസിലെ ചിലര്‍ ഒത്താശ ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇതിനെല്ലാം ഉത്തരം പറയേണ്ടത് എല്‍ ഡി എഫിന്റെ സംസ്ഥാനനേതൃത്വവും മുഖ്യമന്ത്രിയുമാണെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *