May 10, 2026

ആദിവാസികളോട് കാണിച്ചത് ജാതിവിവേചനം: ആദിവാസി ഭാരത് മഹാസഭ

0
By ന്യൂസ് വയനാട് ബ്യൂറോ

ആദിവാസികളെ കൊവിഡ് 19 നിരീക്ഷണത്തിന് പ്രവേശനം നിഷേധിച്ച സിൽവർ വുഡ്സ് റിസോർട്ട് ഉടമകൾ കാണിച്ചത് ജാതി വിവേചനവും നിയമലംഘനവുമാണെന്ന് ആദിവാസി ഭാരത് മഹാസഭയുടെ വയനാട് ജില്ലാ സെക്രട്ടറി രാജൻ.എ.കെ കുറ്റപ്പെടുത്തി. മാർച്ച് മാസം തന്നെ ജില്ലയിലെ എല്ലാ റിസോർട്ടുകളും ഹോട്ടലുകളും ഏറ്റെടുത്തു എന്ന പത്രവാർത്തയല്ലാതെ യഥാർത്ഥത്തിൽ അവയുടെ നിയന്ത്രണം ജില്ലാ ഭരണകൂടത്തിനൊ ഇല്ലായെന്നത് ഗുരുതരമായ വീഴ്ചയാണെന്നും ഭൂസമരസമിതി കൺവീനർ കെ.വി.പ്രകാശൻ ഒരു സംയുക്ത പത്രക്കുറിപ്പിൽ ആരോപിച്ചു. ഭൂവുടമകളുടെയും റിയൽ എസ്റ്റേറ്റ് മാഫിയകളുടെയും സമാന്തര ഭരണമാണ് ഇവിടെ നിലനിൽക്കുന്നത് എന്ന് ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളും അഭിപ്രായപ്പെട്ടു. എ.ഐ.കെ.കെ.എസ്, എ.ബി.എം, ഭൂസമരസമിതി തുടങ്ങിയ സംഘടനാ പ്രതിനിധികൾ മീറ്റിംഗിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *