April 19, 2024

പ്രമുഖ ശാസ്ത്രജ്ഞനുമായി സംവാദം: ബഹിരാകാശത്തെയറിഞ്ഞ് ബാലസഭാ കുട്ടികള്‍

0
Whatsapp Image 2020 05 18 At 3.20.34 Pm.jpeg
കല്‍പ്പറ്റ: ബഹിരാകൊത്ത കുറിച്ച് കുട്ടികളുടെ ആകാംക്ഷമുറ്റിയ ചോദ്യങ്ങള്‍, അതിനെല്ലാം തന്‍റെ പരിചയമ്പത്തിന്‍റെ പിന്‍ബലത്തില്‍ ഉത്തരങ്ങള്‍ നല്‍കി പ്രമുഖ ശാസ്ത്രജ്ഞനും. ലോക്ഡൗണ്‍ കാലയളവില്‍ വയനാട് കുടുംബശ്രീ ടീം ബാലസഭ അംഗങ്ങളായ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ബഹിരാകാശ ശാസ്ത്രജ്ഞനുമായുള്ള സംവാദം സമ്മാനിച്ചത് ഏറെ വ്യത്യസ്തമായ അനുഭവം. 
ഐ.എസ്.ആര്‍.ഒ.യില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞനും നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമായ പി.എം. സിദ്ധാര്‍ഥനുമായാണ് കുട്ടികള്‍ ഫോണ്‍ വഴി സംവദിച്ചത്. സംവാദ പരിപാടിയില്‍ 50 ബാലസഭാ കുട്ടികള്‍ പങ്കെടുത്തു.  കുട്ടികളിലെ ശാസ്ത്ര അഭിരുചി വളര്‍ത്താനായി ജില്ലാ മിഷന്‍ ആരംഭിച്ച ബാലസഭ ഗലീലിയോ പദ്ധതിയുടെ ഭാഗമായാണ് സംവാദം സംഘടിപ്പിച്ചത്. ബാലസഭാ കുട്ടികള്‍ക്കുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെയ് പത്തിന് ڇപറക്കാം നമുക്ക് ബഹിരാകാശത്തേക്ക്' എന്ന പേരില്‍ ബഹിരാകാശ യാത്രയേയും ബഹിരാകാശ ജീവിതത്തേയും അടിസ്ഥാനമാക്കി വീഡിയോ ക്ലാസ് നല്‍കിയിരുന്നു. യൂട്യൂബില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ബാലസഭ കുട്ടികള്‍ക്കായുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍  അതിന്‍റെ ലിങ്ക് നല്‍കുകയാണ് ചെയ്തത്. 397 ബാലസഭാ കുട്ടികള്‍ ഈ ക്ലാസ്സ് കണ്ടു. 
ഈ ക്ലാസ്സ് കണ്ടതിന് ശേഷം ബഹിരാകാശ വിഷയവുമായി ബന്ധപ്പെട്ട് കുട്ടികള്‍ അറിയാനാഗ്രഹിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ജില്ലാ മിഷനിലേക്ക് അയച്ച് നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത്തരത്തില്‍ 194 കുട്ടികള്‍ വിവിധ ചോദ്യങ്ങള്‍ അയച്ചു. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത  മികച്ച 50 ചോദ്യകര്‍ത്താക്കള്‍ക്കാണ്  ശാസ്ത്രജ്ഞനുമായി സംവദിക്കാന്‍ അവസരമൊരുക്കിയത്. കുട്ടികളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വാട്സ്ആപ്പ് മുഖേന നല്‍കിയിരുന്നെങ്കിലും നേരിട്ട് സംസാരിക്കാനുള്ള അവസരമൊരുക്കണമെന്ന കുട്ടികളുടെ ആവശ്യപ്രകാരമായിരുന്നു സംവാദമൊരുക്കിയത്. രാവിലെ 11 മണി മുതലായിരുന്നു സംവാദം. മറ്റ് കുട്ടികള്‍ക്കും വരും ദിവസങ്ങളില്‍ ഇതേ രീതിയില്‍ സംവാദത്തിനുള്ള അവസരമൊരുക്കുമെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.സാജിത അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *