April 23, 2026

കിഴങ്ങുവിള കിറ്റ് വിതരണം

0
By ന്യൂസ് വയനാട് ബ്യൂറോ

പൊഴുതന ഗ്രാമപഞ്ചായത്തില്‍ ഭക്ഷ്യസുരക്ഷ  ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ഹരിത കര്‍മ്മ സേനയുടെ  നേതൃത്വത്തില്‍ മുഴുവന്‍ പുരയിടങ്ങളിലും കിഴങ്ങു കൃഷി  സാര്‍വത്രികമാക്കാന്‍  2020-21 വര്‍ഷത്തെ  ജനകീയം പദ്ധതിയില്‍ 3 ലക്ഷം  രൂപ വകയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ്  എന്‍.സി  പ്രസാദ്  ഫ്‌ളാഗ് ഓഫ്  ചെയ്ത് പദ്ധതിക്ക്  തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ്  എ.ഇന്ദിര, പഞ്ചായത്  സെക്രട്ടറി കെ.സുന്ദര രാജന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, കൃഷി ഓഫീസര്‍ ആരണ്യ, കൃഷി അസിസ്റ്റന്റ്  രഞ്ജിനി  എന്നിവര്‍  പങ്കെടുത്തു. പൊഴുതന ഗ്രാമ പഞ്ചായത്തിന്റെ  വിവിധയിടങ്ങളില്‍ നിന്നും ഹരിത കര്‍മസേന ചേന, കപ്പ തണ്ട്  എന്നിവ ശേഖരിച്ച്  100 രൂപയുടെ  കിറ്റുകളാക്കി ആദ്യ ഘട്ടത്തില്‍ 3000കിറ്റ് ഹരിതം ഇക്കോഷോപ്  വഴി വാര്‍ഡുകളിലേക്കു   വിതരണം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *