March 19, 2024

പാലത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി: അധികാരികൾ കണ്ണടച്ച് ഇരുട്ടാക്കുമ്പോൾ, താത്കാലിക നടപ്പാലം നിർമ്മിച്ച് നാട്ടുകാർ

0
Img 20200522 Wa0434.jpg
 
വാളാട്:കോളിച്ചാൽ കടവിൽ താൽക്കാലിക പാലം നിർമിച്ച് നാട്ടുകാർ. എടത്തന കോളിച്ചാൽ കരിക്കാട്ടിൽ പ്രദേശങ്ങളെ വാളാട് ഹയർസെക്കൻഡറി സ്കൂൾ പ്രദേശവുമായി ബന്ധപ്പെടുത്തുന്ന പ്രധാന പാലമാണിത്.നൂറു കണക്കിന് വിദ്യാർത്ഥികളാണ് എടത്തന ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിലേക്ക്  വാളാട് എച്ച്എസ് ഭാഗത്തേക്കും  യാത്ര ചെയുന്നത്.കോളിച്ചാൽ അംഗൺവാടിയുടെ പരിധിയിലുള്ള കണ്യാമൂല, കിരാലോഡ് പ്രദേശവാസികൾക്ക് അനുഗ്രഹമാണ് ഈ പാലം'. മഴക്കാലമായാൽ ജീവൻ പണയപ്പെടുത്തിയാണ് കുട്ടികൾ ഈ പാലത്തിൽ കൂടി സഞ്ചരിക്കുന്നത് അംഗൻവാടിയിലേക്ക് കുട്ടികളെ കൊണ്ടു വരിക ഈ പാലത്തിൽ കൂടിയാണ് മഴക്കാലം ആവുന്നതിലും സ്കൂൾ തുറക്കുന്നതിനാലു ആണ് നാട്ടുകാർ കുട്ടികളുടെ സുരക്ഷ മുൻനിർത്തി താൽക്കാലികമായി പാലം നിർമ്മിച്ചത്. വർഷങ്ങളായി മരപാലത്തിലൂടെയാണ് നാട്ടുകാർ ജീവൻ പണയപ്പെടുത്തി സഞ്ചരിക്കുന്നത്. പാലത്തിനായി അധികാര വർഗത്തിനു മുന്നിൽ പരാതികൾ ഒരുപാട് ലഭിച്ചെങ്കിലും  കണ്ണടച്ച് ഇരുട്ടാക്കുകയാണ്  ഇവർ. മികച്ചൊരു പാലം ഇല്ലെങ്കിലും കുട്ടികൾക്ക് പേടിയില്ലാതെ നടക്കാൻഎങ്കിലും താൽക്കാലികമായി ഒരു പാലം നിർമ്മിച്ചു നൽകണം എന്നാണ് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *