April 23, 2024

കലുങ്ക് അടച്ചതോടെ മഴവെള്ളം കൃഷിയിടത്തിലേക്കിറങ്ങി കൃഷി നശിക്കുന്നതായി പരാതി

0
Img 20200525 Wa0102.jpg
രണ്ടര പതിറ്റാണ്ട് പഴക്കമുള്ള കലുങ്ക് അടച്ചതോടെ മഴവെള്ളം കൃഷിയിടത്തിലേക്കിറങ്ങി കൃഷി സ്ഥലം നശിക്കുന്നതായി പരാതി. എടവക പള്ളിക്കൽ മൂടമ്പത്ത് പോക്കർ മാഷിൻ്റെ കൃഷിയിടമാണ് കലുങ്ക് അടച്ചതോടെ വെള്ള കുത്തിൽ കൃഷി സ്ഥലം നശിച്ചത്.അധികൃതർക്ക് പരാതി നൽകിയിട്ടു നടപടിയില്ലന്നും പോക്കർ മാസ്റ്റർ
പറഞ്ഞു. 
      ഇരുപത്തി അഞ്ച് വർഷത്തോളം പഴക്കുള്ള കലുങ്ക് അടച്ചതോടെയാണ് മഴവെള്ളം കൃഷി സ്ഥലത്തിലേക്ക് ഒഴുകി കൃഷിയും സ്ഥലവും നശിച്ചത്.നിലവിലെ കലുങ്ക് പൊളിച്ചുമാറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതും ഓവുചാൽ സ്വകാര്യ വ്യക്തിമതിൽ കെട്ടിയതോടെ പഴക്കം ചെന്ന കലുങ്ക് അടഞ്ഞ് പോവുകയയായിരുന്നു.ഇതോടെ പള്ളിക്കൽ സ്കൂൾ, ഗ്രാമപഞ്ചായത്ത്, പി.എച്ച്.സി.എന്നി സ്ഥാപനങ്ങളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത്.പോക്കർ മാഷിൻ്റെ സ്ഥലത്തേക്കാണ് കൃഷിസ്ഥലത്തിനരികിലുടെ വർഷങ്ങൾ പഴക്കമുള്ള ഓവുചാൽ ഉണ്ടായിരുന്നു  ഇത് സമിപത്തെ സ്വകാര്യ വ്യക്തിമതിൽ കെട്ടി റോഡ് നിർമ്മിച്ചതിനാൽ ആണ് 25 വർഷം പഴക്കമുള്ളകലുങ്കും ഓവുചാലും അടഞ്ഞു പൊയത്.2019 ൽ മാനന്തവാടി പൊതുമരാമത്ത് എക്സിക്യൂട്ടിവ് എജിനിയർക്കും, 2020 ജനുവരിയിൽ സബ്ബ് കലക്ടർക്കും പരാതി നൽകിയെങ്കിലും ഇതുവരെ അധികൃതർ നടപടി ഒന്നും സ്വീകരിച്ചിട്ടില്ലന്ന് പോക്കർ മാഷ് പറയുന്നു .
 മഴ പെയ്തു തുടങ്ങിയതോടെ   കൃഷിയിടത്തിലെ മണ്ണ് സംരക്ഷണഭിത്തി ഇടിഞ്ഞു തകർന്നു പോകുകയും കൃഷി സ്ഥലത്തെ മണ്ണ് ഒലിച്ചുപോകുകയും ചെയ്തു. കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുമ്പ് കലുങ്ക് പുനർനിർമ്മിച്ച് കൃഷി സ്ഥലംസംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് മികച്ച കർഷകൻകൂടിയായ പേക്കാർ മാസ്റ്റർ ആവശ്യപ്പെടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *