April 25, 2024

എം.എസ്. എഫ് പരീക്ഷ കേന്ദ്രങ്ങളിൽ മാസ്ക്കും സാനിറ്റൈസറും നൽകി

0
കൽപ്പറ്റ:കോവിഡ് പ്രതിരോധത്തിനിടയിൽ   എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ നടക്കുന്ന
സാഹചര്യത്തിൽ ജില്ലയിലെ  പരീക്ഷാകേന്ദ്രങ്ങളിൽ എം എസ് എഫ് കോവിഡ് കെയർ ഡെസ്കുകളുടെ ഭാഗമായി മാസ്കുകളും സാനിറ്റൈസറുകളും നൽകി.ജില്ലാ തല ഉദ്ഘാടനം കൽപ്പറ്റയിൽ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എച്ച് എമ്മിന് കൈമാറി നിർവഹിച്ചു.മുനിസിപ്പൽ എംഎസ്എഫ് പ്രസിഡന്റ് മുബഷിർ,യൂത്ത് ലീഗ് പ്രസിഡന്റ് സലാം മുണ്ടേരി,യൂണിറ്റ് പ്രസിഡണ്ട് ഷമീർ എന്നിവർ സംബന്ധിച്ചു
മാനന്തവാടി നിയോജക മണ്ഡലം ഉദ്ഘാടനം പനമരത്ത്  എം എസ് എഫ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി റമീസ് പനമരം നിർവഹിച്ചു. എംഎസ്എഫ് പനമരം പഞ്ചായത്ത് പ്രസിഡന്റ് അർഷാദ് പനമരം,കെഎംസിസി ഭാരവാഹി സഹദ് ചങ്ങാട കടവ്എന്നിവർ പനമരം ഹൈസ്കൂൾ പ്രധാന അധ്യാപകൻ മോഹനൻ മാസ്റ്റർക്ക് കൈമാറി.
സുൽത്താൻ ബത്തേരി നിയോജക മണ്ഡലം ഉദ്ഘാടനം നിയോജക മണ്ഡലം ലീഗ് സെക്രട്ടറി കെപി അഷ്ക്കറലി നിർവഹിച്ചു.സുൽത്താൻ ബത്തേരി സർവ്വജന ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ എംഎസ്എഫ്  ജില്ലാ വൈസ് പ്രസിഡന്റ് മുനവ്വറലി സാദത്ത്,മണ്ഡലം ജനറൽ സെക്രട്ടറി റമീസ് ചൂരിയൻ നേതൃത്വം നൽകി.
     മൂപ്പൈനാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി എം എസ് എഫ് കമ്മിറ്റി യും സംയുക്തമായി എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാസ്ക് വിതരണം നടത്തി. മുസ്ലിം ലീഗ് കൽപ്പറ്റ  നിയോജകമണ്ഡലം സെക്രട്ടറി എ കെ റഫീഖ് റിപ്പൺ ഗവൺമെൻറ് ഹൈസ്കൂൾ പ്രധാന അധ്യാപികയായ ജെസ്സി പെരേരക്ക് മാസ്ക്കുകൾ കൈമാറി. യൂത്ത് ലീഗ് കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് സി ടി ഉനൈസ്, യൂത്ത് ലീഗ് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡണ്ട് ഗദ്ദാഫി റിപ്പൺ,സെക്രട്ടറി റിയാസ് പാറോൽ, ട്രഷറർ ജാഫർ സി, എംഎസ്എഫ് വയനാട് ജില്ല ഹയർസെക്കൻഡറി വിംഗ് കൺവീനർ ജൈഷൽ എ.കെ,എംഎസ്എഫ് കൽപ്പറ്റ മണ്ഡലം ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, എം എസ് എഫ് മൂപ്പൈനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി റാഷിദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
      കൽപ്പറ്റ SKMJ ഹയർസെക്കൻഡറി സ്കൂളിനു മുമ്പിൽ മുനിസിപ്പൽ ജനറൽ സെക്രട്ടറി അസ്ലലം ഒടുവിൽ,അംജദ് ചാലിൽ എന്നിവർ നേതൃത്വം നൽകി.NSS ഹയർസെക്കൻഡറി സ്കൂളിൽ യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് സലാം മുണ്ടേരി,അസീസ് അമ്പിലേരി,നൗഫൽ എമിലി,അഷ്ക്കർ  എന്നിവർ ചേർന്ന് പ്രിൻസിപ്പലിന് കൈമാറി.
വാളാട് ഹയർസെക്കൻഡറിൽ വച്ചു നടന്ന പരിപാടി  യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി മോയിൻ  കാസ്മി പഞ്ചായത്ത് സെക്രട്ടറി 
ജലീൽപടയൻ എംഎസ്എഫ്  പഞ്ചായത്ത് പ്രസിഡന്റ്
നുഫൈസ് വരയാൽ, സെക്രട്ടറി റിയാസ് വളാട് മണ്ഡലം സെക്രട്ടറി നുഅമാൻ  ആദിൽ ഗസ്സാലി,സെക്രട്ടറി  മുബഷിർ  എന്നിവർ നേതൃത്വം നൽകി. 
  എംഎസ്എഫ് അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി ഗവ:വി.എച്ച്.എസ്.സി അമ്പലവയൽ സ്കൂളിലെ SSLC,+2,VHSc വിദ്യാർത്ഥികൾക്കുള്ള കോവിഡ് കെയർ കിറ്റുകൾ എം.എസ്.എഫ് പഞ്ചായത്ത് സെക്രട്ടറി ജുനൈദിൽ നിന്നും പ്രിൻസിപ്പാൾ അജിത ടീച്ചർക്ക് കൈമാറി.എം.എസ്.എഫ് നിയോജകമണ്ഡലം ജോ:സെക്രട്ടറി സബാഹ് ആണ്ടൂർ,യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷാബാസ് അമ്പലവയൽ, എം.എസ്.എഫ് അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ ഒന്നയാർ, യൂത്ത് ലീഗ് പഞ്ചായത്ത് മെമ്പർ ഹംസക്കുട്ടി ആണ്ടൂർ,അഫ്സൽ ആണ്ടൂർ,പി.റ്റി.എ മെമ്പർമാരും പങ്കെടുത്തു. പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിപെടാൻ പ്രയാസമുള്ള വിദ്യാർത്ഥികളെ പരീക്ഷ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള സൗകര്യവും എംഎസ്എഫ് ഒരുക്കി കൊടുത്തു.സുൽത്താൻ ബത്തേരിയിൽ സർവ്വജന,മൂലങ്കാവ്,കൊല്ലൂർ,ഓടപ്പള്ളം 
ഹയർസെക്കൻഡറി സ്കൂളുകളിൽ നടന്ന പരിപാടിക്ക് ജില്ലാ കമ്മിറ്റി അംഗം റമീസ് ചെതലയം,മണ്ഡലം ജനറൽ സെക്രട്ടറി റമീസ് ചൂരിയൻ,വൈസ് പ്രസിഡന്റ് ഹൈദർ നായിക്കട്ടി നേതൃത്വം നൽകി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *