April 19, 2024

അപ്പപാറ മാൻവേട്ട : മൂന്ന് പേർ വനം വകുപ്പിൽ കീഴടങ്ങി

0
Img 20200527 Wa0435.jpg
മാനന്തവാടി: അപ്പപ്പാറ മാൻ വേട്ട കേസിൽ

മൂന്ന് പേർ വനം വകുപ്പിൽ കീഴടങ്ങി .   കഴിഞ്ഞ ഇരുപതിനാണ് നോർത്ത് വയനാട് വനം ഡിവിഷൻ അപ്പ പാറ സെക്ഷനിൽ  ഭാർഗിരി എസ്റ്റേറ്റിന് സമീപത്ത് നാല് പേർ ചേർന്ന്   മാനിനെ  വെടിവെച്ചത്.ഇവരിൽ 

നരിക്കല്ല് ഷാഫി (34 യെ  അന്ന് പുലർച്ചേ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു .തോക്ക് ഉൾപെടെ കസ്റ്റഡിയിലെടുത്തിരുന്നു.  മറ്റുള്ളവർ ഓടി രക്ഷപെടുകയായിരുന്നു. തുടർന്നാണ് ബുധാനാഴ്ച്ച ഉച്ചയോടെ മാനന്തവാടി ഡിവിഷനിൽ ഫോറസ്റ്റ് ഓഫീസിൽ  തോൽപെട്ടി നരിക്കല്ല് സ്വദേശികളായ വടക്കേ കര സെയ്ദലവി  വി കെ ( 43 ), വിളഞ്ഞി പുലാൻ നൗഷാദ് ( 33 ) അബ്ദുൾ റഹിം, ചേർ കാട്ടിൽ (35) എന്നിവർ കീഴടങ്ങിയത്.  ഇവരെ മാനിനെ വെടിവെച്ച ഭാർഗിരി എസ്റേററ്റ് സമീപത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ബേഗൂർ റെയിഞ്ച് ഓഫീസർ വി രതീഷ് ,ഡെപ്യൂട്ടി റെയിഞ്ചർ എം ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് എത്തിച്ചത്. തിര ,തോക്ക് ആരുടേതാണന്ന് ഇവർ സമ്മതിച്ചിട്ടില്ലന്നാണ് വിവരം. ഇവരെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ് വനം വകുപ്പ് രണ്ട്  തിര ,കത്തി, കയർ എന്നിവ കണ്ടെത്തിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *