April 19, 2026

കല്‍പ്പറ്റ-വാരാമ്പറ്റ റോഡിലെ ജലവിതരണപൈപ്പുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കണം: കോണ്‍ഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശത്തുമുള്ള ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നത് കാരണം ഈ ഭാഗങ്ങളില്‍ താമസിക്കുന്ന ഒട്ടേറെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. റോഡിന്റെ പണി ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ റോഡിന് ഇരുവശത്തുമുള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി ഒരു കോടി 13 ലക്ഷം രൂപ കിഫ്ബി മുഖേന വാട്ടര്‍ അതോറിറ്റിക്ക് അനുവദിച്ചെങ്കിലും നാളിതുവരെയായി പൈപ്പുകള്‍ മാറ്റിയിടുന്നതിന് വേണ്ടി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ശീതസമരം കാരണം സാധാരണജനങ്ങളാണ് ബുദ്ധിമുട്ടുന്നത്. അധികാരികള്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *