സഹോദരിമാരുടെ സംരക്ഷണയിൽ മലയണ്ണാന് പുതുജീവൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കാട്ടിക്കുളം:  രണ്ട് സഹോദരിമാരുടെ ഇടപെടലിൽ കാട്ടിലെ സൗന്ദര്യ രാജാവായ മലയണ്ണാന്  പുതുജീവൻ .   ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെ തോൽപെട്ടി പ്രദേശത്തെ രണ്ട് സഹോദരിമാരാണ് മലയണ്ണാനെ ആദ്യം കണ്ടത് .ചീര നുള്ളാൻ സമീപത്തെ തോട്ടത്തിൽ പോയപ്പോഴായിരുന്നു മലയണ്ണാൻ ഇഴയുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടത്  .ഇടത്തെ തുടയെല്ലിന് ക്ഷതമേറ്റതിനാൽ മരത്തിൽ കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു തുടർന്ന് പ്രദേശത്തെ സാമുഹ്യ പ്രവർത്തകനായ റഫീക്കിനെ വിളിച്ചു വരുത്തി വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വൈൽഡ് ലൈഫ് അസിസ്റ്റന്റ്  വാർഡൻ പി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ മലയണ്ണാനെ വാഹനത്തിൽ കയറ്റി ചികിൽസക്കായ് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലേക്ക്  'കൊണ്ടു പോകുകയായിരുന്നു. വൈൽഡ് ലൈഫ് ഷെഡ്യൂളിൽ അപൂർവ്വ ഇനത്തിലാണ് മലയണ്ണാന്റെ സ്ഥാനം. സമീപത്ത് നായകൾ ഉള്ളതിനാൽ വനം വകുപ്പ് ജീവനക്കാർ സ്ഥലത്ത് എത്തുന്നതു വരെ മലയണ്ണാന്റെ സംരക്ഷണത്തിന് രണ്ട് സഹോദരിമാരും സാമുഹ്യ പ്രവർത്തകനും കാവൽ നിൽക്കുകയായിരുന്നു. സൗന്ദര്യത്തിൽ കാട്ടിൽ ഒന്നാം സ്ഥാനമാണ് മലയണ്ണാനുള്ളത്.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *