April 26, 2024

കണ്ടെയ്ൻമെന്റ് സോണിൽ കർശന നിയന്ത്രണമെന്ന് ജില്ലാ പോലീസ് മേധാവി.

0
 
കൽപ്പറ്റ:  ജില്ലായിൽ ഇന്ന് 6 പേർക്ക്   കോവിഡ് രോഗം സ്ഥിരീകരിച്ചതിന്റെ  ഭാഗമായി ജില്ലാ ഭരണകൂടം സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും, മുട്ടിൽ ഗ്രാമപഞ്ചായത്തിലെ 4,5,6  വാർഡുകളും കണ്ടൈൻറ്മെൻറ്  സോണായി പ്രഖ്യാപിച്ചിട്ടുണ്ട് … ഈ പ്രദേശങ്ങിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി   ആർ. ഇളങ്കോ IPS  അറിയിച്ചു . അവശ്യസാധനങ്ങളുമായി  വരുന്ന വാഹനങ്ങൾ, മെഡിക്കൽ എമർജൻസി വാഹനങ്ങൾക്ക്   മാത്രമേ അനുവാദം ലഭിക്കൂ .. അവശ്യസാധനങ്ങൾ വിൽപ്പന നടത്തുന്ന പഴം പച്ചക്കറി  പലവ്യഞ്ജനം,  മത്സ്യ- മാംസം വില്പ്പന നടത്തുന്ന കടകൾ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ  അനുവദിക്കൂ .. രാവിലെ 7 മണിമുതൽ വൈകിട്ട് 5 മണിവരെ മാത്രം കടകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി. കണ്ടൈൻറ്മെൻറ് സോണിൽ ഉൾപ്പെട്ട  പ്രദേശങ്ങളിൽ അകത്തേക്കും പുറത്തേക്കും ഒരേ വഴികൾ മാത്രമേ ഉണ്ടായിരിക്കുയുള്ളു … അനാവശ്യവും നിസാരവുമായ യാത്രകളും അതുപോലെ മറ്റു എല്ലാ വിധ പ്രവർത്തനങ്ങളും നിർത്തിവെക്കേണ്ടതാണെന്നും മേൽ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ  കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട് ..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *