June 5, 2026

വയനാട്ടിൽ രണ്ട് പേർ രോഗമുക്തരായി : 218 പേരെ കൂടി നിരീക്ഷണത്തിലാക്കി

0
By ന്യൂസ് വയനാട് ബ്യൂറോ

    ജില്ലയില്‍ രണ്ട് പേര്‍ കൂടി രോഗമുക്തരായി.  കോവിഡ് രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പനമരം പഞ്ചായത്ത് പരിധിയില്‍ പള്ളിക്കുന്ന് സ്വദേശിയായ 49 കാരിയും മേപ്പാടി  സ്വദേശിയായ 62 കാരനുമാണ് പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്. പളളിക്കുന്ന് സ്വദേശിയെ മേയ് 27 നും മേപ്പാടി സ്വദേശിയെ 28 നുമാണ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്. 
  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വ്യാഴാഴ്ച്ച 218 പേരെ കൂടി  നിരീക്ഷണത്തിലാക്കി. നിലവില്‍ ആകെ 3689 പേരാണ് നിരീക്ഷണത്തിലുളളത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 846 ആളുകള്‍ ഉള്‍പ്പെടെ 1921 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അതേസമയം വ്യാഴാഴ്ച്ച 282 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച 13 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് ചികില്‍സയില്‍ കഴിയുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *