വനത്തിൽ അനധികൃത ട്രക്കിംഗ് : എട്ടു പേർക്കെതിരെ കേസ്
കൽപ്പറ്റ: സൗത്ത് വയനാട് ഡിവിഷനിൽ കൽപ്പറ്റ റേഞ്ചിൽപ്പെട്ട പടിഞ്ഞാറത്തറ സെക്ഷനിലെ കുറ്റ്യാംവയൽ കാറ്റ്കുന്ന് വന ഭാഗത്ത് അനധികൃതമായി ട്രക്കിങ് നടത്തിയ എട്ടു പേർക്കെതിെരെ വനംവകുപ്പ് കേസെടുത്തു. അനുമതി ഇല്ലാതെ പ്രവേശിപ്പിച്ച ഇവരെ ഒരു കിലോമീറ്റർ വനത്തിനുള്ളിൽ വെച്ചാണ് പിടികൂടിയത്.പടിഞ്ഞാറത്തറ സ്വദേശികളായ മുഹമ്മദ് റാഫി ,മുഹമ്മദ് അസ്‌ലം ,സവാദ് ടി.പി, നിസാമുദ്ധീൻ ഫായിസ്,മുഹമ്മദ് റിയാസ്,അമീൻ അസ്‌ലം,നൗഫൽ,മുഹമ്മദ് ഫസ്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്.സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരവിന്ദാക്ഷൻ കണ്ടെത്തുപ്പാറ ബീറ്റ് ഓഫീസർമാരായ പി അനീഷ്, അശ്വൻ എം.എസ്, ഷിബു കെ, എന്നിവരുടെ നേതൃത്വത്തിലാണ് വനത്തിലൂടെ പിന്തുടർന്ന് സംഘത്തെ പിടികൂടിയത്.




Leave a Reply