November 7, 2026

ദുഷ്പ്രചരണങ്ങൾ ഉന്നയിക്കുന്ന ലൂസി കളപ്പുരക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാരക്കാമല ഇടവക അംഗങ്ങൾ

0
IMG-20200605-WA0238.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
കത്തോലിക്കാ വിശ്വാസ സമൂഹത്തിനെതിരെ  അടിസ്ഥാനരഹിതമായ ദുഷ്പ്രചരണങ്ങൾ ഉന്നയിക്കുന്ന ലൂസി കളപ്പുരക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാരക്കാമല  ഇടവക അംഗങ്ങൾ  വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
 കുറേ കാലങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ കാരക്കാമല ഇടവകയേയും വൈദികരെയും സിസ്റ്റേഴ്സിനേയും  വിശ്വാസ സമൂഹത്തെയും അവഹേളിക്കുന്ന  കെട്ടുകഥകൾ പ്രചരിപ്പിച്ചുകൊണ്ട് കത്തോലിക്കസഭയെയും മാനന്തവാടി രൂപതയെയും ലൂസി കളപ്പുര  താറടിച്ചു കാണിക്കാൻ ശ്രമിക്കുകയാണെന്നും  ഇവർ പറഞ്ഞു. സഭാ വിരുദ്ധവും വിശ്വാസ രഹിതവുമായ പ്രവർത്തനങ്ങളിലൂടെ സഭയേയും ഇടവകയും അവഹേളിക്കുന്ന സാഹചര്യത്തിൽ ലൂസി കളപ്പുരയുടെ സാന്നിധ്യവും സേവനവും കാരക്കാമല ഇടവകയ്ക്ക് ആവശ്യമില്ലെന്നും, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അടിസ്ഥാന രഹിതവുമായ പോസ്റ്റുകൾ പിൻവലിക്കണമെന്നും, ഇതു പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആവശ്യപ്പെട്ടു. സണ്ണി പേര്യക്കോട്ടിൽ, റോയി പാലാട്ടിൽ, ജോൺസൺ ചിറായിൽ, ടോമി വള്ളോംതോട്ടത്തിൽ, ആൻജോ ആൻഡ്രൂസ്  ഏറത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *