June 28, 2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് പണം സ്വരൂപിക്കാൻ യുവാക്കളുടെ ബിരിയാണി ചലഞ്ച്

0
IMG-20200606-WA0030.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് പണം സ്വരൂപിക്കാൻ ബിരിയാണി ചലഞ്ചുമായി കൊയിലേരി നവധാര കലാസാംസ്ക്കാരിക വേദി രംഗത്തെത്തി.750 ഓളം ബിരിയാണികളാണ് 100 രൂപ നിരക്കിൽ ഈടാക്കി ആവശ്യക്കാർക്ക് എത്തിച്ച് നൽകിയത്. കോഴി വില ഗണ്യമായി വർദ്ധിച്ചത് ബിരിയാണി ചലഞ്ചിന് വെല്ലുവിളിയായെങ്കിലും മികച്ച ഗുണനിലവാരത്തിലാണ് ബിരിയാണി എത്തിച്ചത്.കോവിഡ് പ്രോട്ടോകാൾ പാലിച്ചാണ് വളണ്ടിയർമാർ ഭക്ഷണം വീടുകളിൽ എത്തിച്ചത്.കഴിഞ്ഞ പ്രളയകാലത്തും മികച്ച സാമൂഹിക ഇടപെടൽ നവധാര പ്രവർത്തകർ ഏറ്റെടുത്തിരുന്നു. 
നാട് പ്രതിസന്ധിയിലാകുമ്പോഴും തളരാതെ നാടിനെ പിടിച്ച് ഉയർത്തുന്ന മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് തങ്ങളാൽ കഴിയുന്ന പിന്തുണ നൽകാനാണ് ഇത്തരത്തിൽ വ്യത്യസ്ത രൂപത്തിൽ പണം സ്വരൂപിച്ചതെന്ന് സംഘാടകരിലൊരാളായ അഖിൽ കെ പറഞ്ഞു. ബിരിയാണി ചലഞ്ചിലൂടെ കിട്ടിയ ലാഭവിഹിതം മുഴുവൻ ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകും.
ബിരിയാണി ചലഞ്ചിന് നവധാര ആർട്സ് ക്ലബ്ബിൻ്റെ സെക്രട്ടറി ആദർശ് പ്രേമൻ, പ്രസിഡൻ്റ് കെ വി അനിജിത്, അഖിൽ കെ, ഗോകുൽ ഗോപിനാഥ്, ശ്യാം ഷാജു, അക്ഷയ് മനോജ്,അമൽ കെ എച്ച്, അഖിൽ കെ എച്ച്, ആദർശ് കെ, അഖിൽ വി ബി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *