June 28, 2026

ക്വാറന്റ്യിനിൽ പ്രവേശിപ്പിച്ച യുവാവ് സ്ഥാപനത്തിൽ നിന്നും ചാടി പോയി: പോലീസ് കേസ് എടുത്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
ക്വാറന്റ്യിനിൽ പ്രവേശിപ്പിച്ച യുവാവ്  സ്ഥാപനത്തിൽ നിന്നും ചാടി പോയി. പോലീസ് കേസ് എടുത്തു.
 
തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റ്യിനിൽ പ്രവേശിപ്പിക്കപ്പെട്ട കോട്ടയം വാകത്താനം ചിറ്റേടത്ത് മണിക്കുട്ടൻ (42) ആണ് ക്വാറൻറയിനിൽ നിന്നും ചാടിപ്പോയത്. കർണ്ണാടകത്തിൽ നിന്നും തോൽപ്പെട്ടി ചെക്ക് പോസ്റ്റ് വഴി അനധികൃതമായി വയനാട്ടിലേക്ക് പ്രവേശിച്ച  ഇയാളെ തിരുനെല്ലി  പഞ്ചായത്തധികൃതർ ഇടപ്പെട്ട് തോൽപ്പെട്ടിയിലെ  സ്വകാര്യ ലോഡ്ജിൽ ക്വാറൻറയിനിലാക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ഭക്ഷണം നൽകാനായി ചെന്നപ്പോഴാണ് ഇയാൾ ചാടിപ്പോയതായി അറിയുന്നത്. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ 
യുവാവിെതിരെ 
 തിരുനെല്ലി പോലീസ്  കേസെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *