November 7, 2026

കെണിയിൽ നിന്ന് രക്ഷപ്പെട്ട പുലിയെ മയക്ക് വെടി വെച്ച് പിടികൂടി കൂട്ടിലാക്കി: ചികിത്സ വേണ്ടി വരും.

0
IMG-20200607-WA0182.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: മുത്തങ്ങ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ  മൂലങ്കാവിൽ  കെണിയിൽ നിന്ന് രക്ഷപ്പെട്ട പുള്ളി പുലിയെ മണിക്കൂറുകൾക്കുശേഷം മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കി. കൃഷിയിടത്തിനു അരികെ പന്നിയെ പിടിക്കാൻ കർഷകർ ഒരുക്കിയ കെണിയിൽ രാത്രിയാണ് പുലി അകപ്പെട്ടത്. രാവിലെയാണ് സമീപത്തെ   ആളുകൾ കെണിയിൽ കുടുങ്ങിയ പുലിയെ കാണുന്നത്. ഉടൻ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു.വെറ്റിനറി ഡോക്ടറും  വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പുലിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പുലി കുതറി   രക്ഷപ്പെട്ടു. പിന്നീട് വനപാലകർ നടത്തിയ തിരച്ചിലിനൊടുവിൽ പുലിയെ സമീപത്തു നിന്നും കണ്ടെത്തി .വൈകുന്നേരത്തോടെ മയക്കു വെടി വെച്ച് പിടികൂടി. വനം  വകുപ്പിൻറെ കൂട്ടിലാക്കി. പരിക്ക്  ഉള്ളതിനാൽ ചികിത്സ വേണ്ടിവരും എന്നാണ് കരുതുന്നത്. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമാണിത്.കേരള കർണാടക വനങ്ങളോട് ചേർന്ന് പ്രദേശമായതിനാൽ പുലി, കടുവ ,ആന ഉൾപ്പെടെയുള്ള എല്ലാ മൃഗങ്ങളും കൃഷിയിടത്തിൽ ഇറങ്ങാറുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *