September 27, 2026

ചാരായവും വാഷുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു

0
IMG-20200607-WA0120.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ചാരായവും വാഷുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി വളവ് നീലോം നാരിവേലിൽ വീട്ടിൽ എൻ.പി. ബിനോയ് (32) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന്‌ 35 ലിറ്റർ വാഷും മൂന്ന് ലിറ്റർ ചാരായവും പിടികൂടി. ബിനോയിയെ റിമാൻഡ് ചെയ്തു. മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ടി. ഷറഫുദീൻ, 
പ്രിവൻ്റീവ് ഓഫീസർ ബാബു മൃദുൽ സിവിൽ എക്സൈസ് ഓഫീസർമാരായ വി. അനൂപ്, സജി മാത്യു, ഷിൻ്റോ സെബാസ്റ്റ്യൻ, കെ.എം. മഹേഷ് , പി. സിബിജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *