June 5, 2026

സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്ക് സത്‌സേവനപത്രം

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാതൃകാപരമായ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മാനന്തവാടി ഫയര്‍സ്‌റ്റേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് വണ്ടിയര്‍മാര്‍ക്ക് അഗ്നിശമന സേനയുടെ സത്‌സേവനപത്രം. എം. ബാബുരാജ്, വി.ബി. മഹേഷ്, റോസ ബിന്‍സി, പി. അസ്മബി, കെ.യു. ചാക്കോ, സുധീഷ്, ടി.എ. മുത്തലീബ്, അക്ഷര എം. നായര്‍, ഹാരിസ്, ശ്രീലക്ഷ്മി എന്നിവര്‍ക്കാണ് അഗ്നിശമന സേന ഡയറക്ടര്‍ ജനറല്‍ എം. ഹേമചന്ദ്രന്‍ സത്‌സേവന പത്രം അനുവദിച്ചത്. അഗ്നിരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പൊതുസ്ഥലങ്ങള്‍ അണുവിമുക്തമാക്കുക, നിര്‍ധനര്‍ക്കും പ്രായമായവര്‍ക്കും അത്യാവശ്യ മരുന്നുകള്‍ എത്തിച്ചു നല്‍കുക, കമ്മ്യുണിറ്റി കിച്ചണുമായു ചേര്‍ന്നും അല്ലാതെയും ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുക  തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ വളണ്ടിയര്‍മാര്‍ മാതൃകാപരമായി ചെയ്തത് ചൂണ്ടിക്കാട്ടി ജില്ലാ ഫയര്‍ ഓഫീസര്‍ നല്‍കിയ ശിപാര്‍ശ പരിഗണിച്ചാണ് വളണ്ടിയര്‍മാര്‍ക്ക് അംഗീകാരം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *