മീനങ്ങാടി കത്തീഡ്രല്‍ വിശ്വാസികള്‍ക്കായി തുറക്കുന്നത് ജൂണ്‍ 30 ന് ശേഷം
മീനങ്ങാടി: കോവിഡ് മഹാമാരിയുടെ വ്യാപനത്താല്‍ അടച്ചിട്ടിരുന്ന ദൈവാലയങ്ങള്‍
കര്‍ശന ഉപാധികളോടെ തുറക്കാമെന്നുള്ള സര്‍ക്കാരിന്‍റെയും പരി. സഭയുടെയും
തീരുമാനത്തെ മീനങ്ങാടി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് യാക്കോബായ സുറി
യാനി കത്തീഡ്രല്‍ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം തന്നെ ഈ മഹാമാരിയില്‍
നിന്നും വിശ്വാസികളേയും സമൂഹത്തേയും സംരക്ഷിക്കേണ്‍ണ്ടതായ കടമ മുന്‍ നിര്‍ത്തി
ക്കൊണ്ടണ്‍് മീനങ്ങാടി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി
കത്തീഡ്രലിലും കത്തീഡ്രലിന് കീഴിലുള്ള ചാപ്പലുകളിലും ജൂണ്‍ 30 വരെ നിലവിലുള്ള
സ്ഥിതി തുടരാനും ആരാധനയില്‍ കൂടുതലായി വിശ്വാസികളെ പങ്കെടുപ്പിക്കേ
ണ്ടെന്നും പള്ളിയുടെ മാനേജിംഗ് കമ്മറ്റിയോഗം തീരുമാനമെടുത്തു.





Leave a Reply