May 9, 2026

സുൽത്താൻ ബത്തേരി താലൂക്കിലെ മസ്ജിദുകൾ ഇപ്പോൾ തുറക്കുന്നില്ല

0
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: കോവിഢ് 19 രോഗഭീതി തുടരുന്നതിനാലും രണ്ട് സംസ്ഥാന അതിർത്തി പങ്കിടുന്ന താലൂക്ക് എന്ന നിലയിലും പൊതുജനാരോഗ്യം മുൻനിർത്തി, കഴിഞ്ഞ മാർച്ച് 22 മുതൽ വിശ്വാസികൾക്ക് പ്രവേശനം നൽകാതെ അടച്ചിട്ട സുൽത്താൻ ബത്തേരി താലൂക്കിലെ മുഴുവൻ മസ്ജിദുകളും ജൂൺ 30 വരെ തൽസ്ഥിതി തുടരുമെന്ന് സുൽത്താൻ ബത്തേരി താലൂക്ക് മുസ് ലിം കോഡിനേഷൻ കമ്മിറ്റിയും സംയുക്ത മഹല്ല് ജമാഅത്തും തീരുമാനിച്ചു.
താലൂക്കിലെ എല്ലാ മുസ്ലിം സംഘടനാ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. സംയുക്ത മഹല്ല് ജമാഅത്ത് കൺവീനർ പി.പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുസ്ലിംകോഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി.മുഹമ്മദ്, ഉമർ ഫൈസി, മുഹമ്മദ് ദാരിമി വാകേരി, അബ്ദുൽ അസീസ് മുസ്‌ലിയാർ മാക്കുറ്റി,പി.പി. അയ്യൂബ്, കക്കോടൻ മുഹമ്മദ്, സി.കെ.സമീർ ,
വി.ഉമ്മർ ഹാജി, കെ.പി.യൂസുഫ് ഹാജി,ഹംസ കുട്ടിനായ് കട്ടി, എം.എ അസൈനാർ, കോണിക്കൽ ഖാദർ ,അഡ്വ.ടി.എം റഷീദ്, ടി. അവറാൻ, അബ്ദുറഹ്മാൻ കൊളഗപ്പാറ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *