മാനന്തവാടി മണ്ഡലം : സർവകക്ഷി യോഗം വിളിച്ചു ചേർത്തു.
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം തലത്തിലുള്ള സർകക്ഷി യോഗം എം എൽ എ ഒ.ആർ കേളു വിളിച്ചു ചേർത്തു. കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾ , മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ, ഓൺലൈൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയിൽ മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിന്തുണ ആവശ്യപ്പെട്ടാണ് എം എൽ എ യോഗം വിളിച്ചു ചേർത്തത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കോവിഡ് പ്രതിരോധ ഗ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഡി.എം.ഒ. ഡോ. ആർ. രേണുക ,നാഷണൽ ഹെൽത്ത് മിഷൻ വയനാട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ: ബി. അഭിലാഷ് എന്നിവരും , മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളെ സംബന്ധിച്ച് ഡെപ്യൂട്ടി തഹസിൽദാർ പി.യു. സിത്താരയും, ഓൺലൈൻ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സംബന്ധിച്ച് സമഗ്ര ശിക്ഷാ കേരള ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദാലി, മാനന്തവാടി എ.ഇ.ഒ. ഉഷാദേവി എന്നിവരും റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
മണ്ഡലത്തിൽ നടന്നു വരുന്ന പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും പിന്തുണയും എല്ലാ രാഷ്ട്രീയ പാർട്ടികളും ഉറപ്പ് നൽകി.
യോഗത്തിൽ കെ.എം വർക്കി മാസ്റ്റർ (സി.പി.ഐ എം ), ഇ.ജെ. ബാബു. (സി.പി.ഐ) എം.ജി. ബിജു (കോൺഗ്രസ്), പി.വി.എസ്. മൂസ (മുസ്ലീം ലീഗ്) ജിതിൻ ഭാനു (ബി.ജെ.പി. ), കെ.പി.ശശികുമാർ (കോൺഗ്രസ് – എസ് ), ഡോ: എം.പി. അനിൽ (എൻ.സി.പി), കുര്യാക്കോസ് മുള്ളൻമട (ജനതാദൾ) ഡെന്നി മാത്യം (കേരള കോൺഗ്രസ് എം), അബ്ദുറഹ്മാൻ പുളിക്കൂൽ (കേരള കോൺഗ്രസ്-ബി) തുടങ്ങിയവർ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ മുഴുവൻ ആളുകളുടെയും പിന്തുണ ഉറപ്പാക്കുന്നതിന് മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സഹായിക്കണമെന്ന് എം എൽ എ യോഗത്തിൽ അഭ്യർത്ഥിച്ചു.




Leave a Reply