തലപ്പുഴയിലെ വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ ദുരൂഹതയെന്ന് കോൺഗ്രസ്
തലപ്പുഴയിലെ വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ ദുരൂഹതയെന്ന് കോൺഗ്രസ്.ആരോഗ്യ വകുപ്പിൻ്റെ വീഴ്ച അന്വോഷിക്കണമെന്നും
തലപ്പുഴ കണ്ടെയ്മെൻ്റ് സോൺ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.എന്നാൽ ആരോപണം നിഷേധിച്ച് ആരോഗ്യ വകുപ്പ്
വീട്ടമ്മയുടെ കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന് കുറ്റകരമായ വീഴ്ച സംഭവിച്ചിട്ടുണ്ട് രോഗനിർണ്ണയത്തിൽ ഗുരുതരമായ പിഴവ് സംഭവിച്ചതിന് ശിക്ഷ അനുഭവിക്കേണ്ടി വന്നത് 150 പേരാണ്. മുന്ന് വാർഡുകൾ കണ്ടെൻമെൻ്റ് വാർഡാക്കിയതും തലപ്പുഴ ടൗൺ അടച്ചിട്ടതും ജനജീവിതം സ്തംഭപ്പിക്കുകയും ചെയ്തതിൽ തവിഞ്ഞാൽ പഞ്ചായത്തും പ്രതിസ്ഥാനത്താണെന്നും കോൺഗ്രസ്സ് ആരോപിച്ചു.
ഡയാലിസിസ് രോഗിയായ വീട്ടമ്മയ്ക്ക് ജൂൺ 3നാണ് രോഗം റിപ്പോർട്ട് ചെയ്തത് തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു, 9 ന് രോഗമുക്തി നേടിയെന്നു പറയുന്നതിൽ ദുരൂഹതയുണ്ട്, ജൂൺ 1 തന്നെ 150 തോളം ആളുകളെ ക്വാറൻ്റയിനിൽ പോകേണ്ട സാഹചര്യം സൃഷ്ടിച്ചതിൻ്റെ ഉത്തരവാദിത്തം പഞ്ചായത്തിനാണെന്നും കോൺഗ്രസ്സ് കുറ്റപ്പെടുത്തി സമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം ജി ബിജു ഉദ്ഘാടനം ചെയ്തു
ജോസ് കൈനിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു,കെ.വി ജോൺസൺ
ശശികുമാർ, ജോണി പെലക്കുടി തുടങ്ങിയവർ പങ്കെടുത്തു.അതെ സമയം രോഗം സ്ഥിരീകരിച്ചത് ശരിയാണെന്നും ആരോപണം അടിസ്ഥാന രഹിതമെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.




Leave a Reply