April 29, 2024

പുഴകളിൽ നിന്നും മണൽ വാരാനുള്ള കലക്ടറുടെ നിർദ്ദേശം നിയമവിരുദ്ധം. :പ്രകൃതി സംരക്ഷണ സമിതി

0

          പുഴകളിൽ മണൽ നിറഞ്ഞതാണ് വെള്ളപ്പൊക്കത്തിന്നും പ്രളയത്തി ന്നും കാരണമെന്ന വിചിത്ര ന്യായം കണ്ടു പിടിച്ച് വയനാട്ടിലെ പുഴകളിൽ നിന്നും മണലൂറ്റാൻ ജില്ലാകലക്ടർ പഞ്ചായത്തുകൾക്ക് നൽകിയ നിർദ്ദേശം നിയമവിരുദ്ധമാകയാൽ പിൻവലിക്കണമെന്ന് വയനാട് പ്രകൃതി  സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.         
       പ്രളയത്തിന്ന് കാരണം പുഴകളിൽ മണൽ നിറഞ്ഞതല്ല. പുഴകളിൽ നിറയുന്ന മണ്ടിന്റെ അനേക ലക്ഷം ഇരട്ടി വെള്ളമാണ് പ്രളയമുണ്ടാകുമ്പോൾ ഓരോ സെക്കന്റിലും ഒഴുകിപ്പോകുന്നതു്. വിവേകരഹിതമായ മരം മുറിയും റിസോർട്ട് നിർമ്മാണവും ടൂറിസവും കരിങ്കൽ ക്വാറികളും മൂലം മലയടിച്ചിലും വെള്ളപ്പാച്ചിലുമുണ്ടായതും ഉരുൾപൊട്ടുന്നതും നെൽവയൽ നികത്തലുമാണ് പ്രളയത്തിന്റെ മുഖ്യ കാരണം.. ബാണാസുര സാഗർ അണക്കെട്ടും വയനാട്ടിലെ മിന്നൽ പ്രളയത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അമിതമായ മണലൂറ്റൽ മൂലം പുഴത്തീരങ്ങൾ ഇടിഞ്ഞ് പോകുന്നത് മറ്റൊരു കാരണമാണ്.
        കബനിയിലെയും കൈവഴികളിലെയും മണൽ ഓഡിറ്റ് 2014ൽ നടന്നിട്ടുണ്ട്. ഒരു കാരണത്താലും മണൽ ഊറ്റരുതെന്നാണ് വിദഗ്ദ കമ്മറ്റിയുടെ നിർദ്ദേശം. കേരളത്തി മണൽ ഖനനത്തിന്ന് വ്യക്തമായ നിയമവും ചട്ടങ്ങളും സംവിധാനങ്ങളും നിലവിലുണ്ട്.പ്രസ്തുത നിയമങ്ങൾ കലക്ടർമാർക്ക് മണൽഖനനത്തിന്ന് ഏകപക്ഷീയമായ അധികാരം  നൽകുന്നിിില്ല.  . സാന്റ് ഓഡിറ്റിന്റെ അടിസ്ഥാനത്തിലല്ലാതെയുള്ള മണൽഖനനം നിയമവിരുദ്ധമാണ്.
       പുഴകളിൽ കഴിഞ്ഞ പ്രളയകാലത്ത് അടിഞ്ഞ ചളി , മരത്തടികൾ , എക്കലുകൾ , പാറക്കഷണങ്ങൾ തുടങ്ങിയവയവ മാറ്റി നീരൊഴുക്ക് സുഗമമാക്കുന്നതിനെ പ്രകൃതിസംരക്ഷണ സമിതി എതിർക്കുന്നില്ല. അത്തരം ഇടങ്ങൾ എവിടെയാണെന്ന് കണ്ടെത്തി പരസ്യപ്പെടുത്തണം. എത്ര മീറ്റർ അകലത്തിലാണ് അവയുള്ളതെന്ന് അടയാളപ്പെടുത്തുകയും പഞ്ചായത്തു കളിലെ ജൈവവൈവിധ്യ മാനേജ്മെൻറ് കമ്മറ്റികൾ ഇതിന്  നേതൃത്വം നൽകുകയും വേണം. ഇത്തരം പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ നടത്തുന്ന ഏതു പ്രവർത്തനവും വൻ അഴിമതിക്കും മണൽ മാഫിയകളുടെ അഴിഞ്ഞാട്ടത്തിന്നും പുഴകളുടെ നാശത്തിനും മാത്രമെ ഉതകുകയുള്ളൂ.
    ജില്ലാ ഭരണകൂടം നിലപാട് മാറ്റിയില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു..   
      സമിതി യോഗത്തിൽ എംം . . ഗംഗാധരൻ അധ്യക്ഷൻ.തോമസ്സ് അമ്പലവയൽ , Nബാദുഷ , ബാബു മൈലമ്പാടി ,   , പി.എം.  സുരേഷ് ,ഗോപാലകൃഷണൻ മൂലങ്കാവ് എന്നിവർ പ്രസംഗിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *