April 25, 2024

തോട്ടം മേഖലയിൽ തൊഴിൽദിനങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം.

0
കൽപ്പറ്റ:

കോവിഡ് 19 ൻറെ പേരിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധി പറഞ്ഞ് തോട്ടം മേഖലയിൽ ചില മാനേജ്മെൻറ്കൾ നിലവിലെ തൊഴിൽ ദിനങ്ങൾ  വെട്ടിക്കുറയ്ക്കാനുള്ള  നീക്കം നടത്തുന്നത് പ്രതിഷേധാർഹവും യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതും ആണെന്ന് ട്രേഡ് യൂണിയനുകളുടെ  സംയുക്ത യോഗം അഭിപ്രായപ്പെട്ടു. ഉൽപ്പന്നങ്ങളുടെ വില കുറ കുറഞ്ഞതിൻറെ പേരിൽ ഉണ്ടായിട്ടുള്ള നഷ്ട ഭാരം തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കുവാനുള്ള മാനേജ്മെന്റിന്റെ നീക്കം ഉപേക്ഷിക്കണം. നഷ്ടം കുറച്ചു കൊണ്ടുവരുവാൻ വേണ്ട നിരവധി പദ്ധതികൾ തൊഴിലാളികളും ട്രേഡ് യൂണിയനുകളും  നിർദ്ദേശിക്കുന്നുണ്ടെങ്കിലും ആയത് അംഗീകരിക്കുവാൻ മാനേജ്മെൻറ് തയ്യാറാവാത്തത് ഖേദകരമാണ്. വ്യവസായം മുന്നോട്ടു കൊണ്ടുപോകുവാൻ  ന്യായമായവിട്ടുവീഴ്ചകൾ ചെയ്യാൻ ആരും എതിരല്ല. മാനേജ്മെഇന്റിന്റെ ഏകപക്ഷീയവും, ധിക്കാര പരവുമായ നീക്കം ഉപേക്ഷിക്കാൻ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. പി.കെ.മുരളീധരൻ (ബിഎംഎസ് ), പി.ഗഗാറിൻ, പി.കരുണൻ(സിഐടിയു), ബി സുരേഷ് ബാബു (ഐ എൻ ടി യു സി), പി പി എ കരീം (എസ് ടി യു), പി കെ മൂർത്തി (എഐടിയുസി), എൻ ഒ ദേവസി (എച്ച് എം എസ്), എൻ വേണുഗോപാൽ (കെ ഡി പി എൽ സി) തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *