June 28, 2026

വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ടി വി ചലഞ്ച്

0
By ന്യൂസ് വയനാട് ബ്യൂറോ



കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളിലേക്കെത്തിക്കുന്നതിന് ടി.വി ചലഞ്ചുമായി ജില്ലാ വ്യവസായ വാണിജ്യ കേന്ദ്രം. ടെലിവിഷന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സൗജന്യമായി  ടെലിവിഷന്‍ വിതരണം ചെയ്യുകയാണ് ചലഞ്ചിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ശേഖരിച്ച 125 ടിവി  സെറ്റുകള്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി .എസ് സുരേഷ് കുമാര്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് കൈമാറി. വ്യവസായികള്‍, സഹകരണ സംഘങ്ങള്‍,  ചെറുകിട അസോസിയേഷനുകള്‍, സ്‌പോണ്‍സര്‍മാര്‍ തുടങ്ങിയവര്‍ സംഭാവന ചെയ്തതാണ് ടിവികള്‍. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *