April 28, 2024

ഇ-പാഠശാല പദ്ധതി : എം എൽ എ ഫണ്ട് വിനിയോഗിക്കും

0
കൽപറ്റ മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം  ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന    ഇ-പാഠശാല  പദ്ധതിയിലൂടെ   കണ്ടെത്തിയ പൊതു പഠന കേന്ദ്രങ്ങളിൽ ടെലിവിഷൻ ലഭ്യമാക്കുന്നതിന് സി.കെ. ശശീ ന്ദ്രൻ എംഎൽഎയുടെ ഫണ്ട് വിനിയോഗിക്കും. മണ്ഡലത്തിൽ  212 പൊതു പഠന  കേന്ദ്രങ്ങളിലായി 2579  വിദ്യാർഥികൾക്ക്  പഠന സൗകര്യം ലഭ്യമല്ല  . ഈ കേന്ദ്രങ്ങളിൽ വ്യക്തികൾ, സംഘടനകൾ , സഹകരണ സ്ഥാപനങ്ങൾ എന്നിവ വഴി  സ്പോൺസർഷിപ്പിലൂടെ ടെലിവിഷൻ സെറ്റ് ലഭ്യമാക്കുന്നതിന് പുറമേയാണ് എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *