June 28, 2026

പൊരുന്നന്നൂര്‍ സി എച് സി യില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

0
IMG-20200612-WA0146.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ബ്ലോക് പഞ്ചായത്തിന് കീഴിലുള്ള പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.എം എസ് ഡി പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപാചിലവില്‍ നിര്‍മിതികേന്ദ്രയാണ് ആശുപത്രികെട്ടിടത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.പുതിയ കെട്ടിടം പത്തിലധികം കിടക്കകളോടുകൂടിയുള്ള ഐപി വാര്‍ഡായി ഉപയോഗിക്കാന്‍ കഴിയും.ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് ഗീതാബാബു കെട്ടിടം ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ വൈസ് പ്രസിഡണ്ട് കെ ജെ പൈലി,അംഗങ്ങളായ കെ കെ സി മൈമൂന,ഖമര്‍ലൈല,തങ്കമ്മ യോശുദാസ് നിര്‍മിതി സിക്രട്ടറി സജിത് ഒ കെ,മെഡിക്കല്‍ ഓഫീസര്‍ ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *