June 28, 2026

ഓൺ ലൈൻ വിദ്യാഭ്യാസം : കെ. സി വേണുഗോപാൽ ടെലിവിഷൻ നൽകി

0
IMG-20200612-WA0150.jpg
By ന്യൂസ് വയനാട് ബ്യൂറോ
                                                                             സുൽത്താൻ ബത്തേരി: ഓൺലൈൻ വിദ്യാഭ്യാസത്തിന് ടെലിവിഷൻ ഇല്ലാതിരുന്ന വീട്ടിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ സഹായം.കോളിയാടി മാർ ബസേലിയോസ് യു പി സ്ക്കൂളിലെ കുട്ടികളുടെ വീട്ടിലാണ് വേണുഗോപാൽ ടെലിവിഷൻ എത്തിച്ചത്.ടെലിവിഷനോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ പ്രയാസപ്പെടുന്നവരുടെ വിവരം പ്രദേശത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജിനു കോളിയാടിയാണ് കെ സി വേണുഗോപാലിന്റെ ശ്രദ്ധയിൽ പെടുത്തിയത്. സേവാദൾ സംസ്ഥാന സെക്രട്ടറി ശ്രീജി ജോസഫ് ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം കെ ഇന്ദ്രജിത്, സുമേഷ് സോമനാഥൻ, കെ കെ പോൾസൻ, പ്രധാന അധ്യാപകൻ റോയ് വർഗീസ് ,സുജാത മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *