അതിർത്തി കടക്കാൻ വ്യാജ പാസ്: ആറു പേർ പിടിയിൽ .
കൽപ്പറ്റ :
അതിർത്തി കടക്കാൻ വ്യാജ പാസ് ഉപയോഗിച്ച സംഘം പിടിയിൽ. പേരാമ്പ്ര സ്വദേശികളായ 4 പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. വീരാജ്പേട്ടയിൽ നിന്നുമാണ് ഇവർ എത്തിയത്. സംസ്ഥാനത്തേക്ക് പ്രവേശിക്കാന്നുള്ള കോവിഡ് 19 ജാഗ്രത പാസിൽ കൃത്രിമം കാട്ടിയാണ് രേഖകൾ ഉണ്ടാക്കിയിരിക്കുന്നത്. കല്ലൂർ ഫെസിലിറ്റേഷൻ സെൻ്ററിലെ പരിശോധനയിലാണ് പാസിലെ കൃത്രിമം പിടിക്കപ്പെട്ടത്. മുമ്പ് ഇതുവഴി കടന്നു പോയ ഇരട്ടി സ്വദേശിയുടെ പാസിൽ പേരു മാത്രം മാറ്റിയാണ് കൃത്രിമം നടത്തിയിരിക്കുന്നത്. വീരാജ്പേട്ടയിൽ നിന്നും മലയാളികളാണ് ഇവർക്ക് 2000 രൂപ തോതിൽ പാസ് നിർമ്മിച്ച് നൽകിയതെന്നാണ് സംഘം പറയുന്നത്.




Leave a Reply