March 29, 2024

ഇന്ധനവില വർദ്ധനവ്: ഐ എ ൻ ടി സി . ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി

0
Img 20200613 Wa0101.jpg
കൽപ്പറ്റ : കോവിഡ് 19 ൻ്റെ മറവിൽ ദിവസേന രാജ്യത്ത് ഇന്ധനവില വർദ്ധനവ് നടപ്പിലാക്കിക്കൊണ്ട് പൊതുവേ തകർന്ന് തരിപ്പണമായ സാധരണ ജനസമൂഹത്തേ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ എൻ ടി യു സി ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തിൽ കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി ധർണ്ണാ സമരം ഐ എ ൻ ടി സി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു . അന്താരാഷ്ട്ര വിപണിയിൽ ചരിത്രത്തിൽ ഇല്ലാത്ത വിധം ക്രൂഡോയിലിന് വലിയ തോതിൽ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില കുറക്കാതെ കേന്ദ്ര സർക്കാർ ജനങ്ങളെ ഈ മഹാമാരി കാലത്ത് കരുതികൂട്ടി ബുദ്ധിമുട്ടിക്കുകയാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് പി പി ആലി പറഞ്ഞു ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു സാലിറാട്ടക്കൊല്ലി, കെ കെ രാജേന്ദ്രൻ ,ഷൗക്കത്ത് ടി , സുവിത്ത് സി ,അസീസ് ,കെ റഫീക്ക് എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *