June 28, 2026

കബനി നദിയുടെ കരയിൽ ഒർമ്മ മരം പദ്ധതിക്ക് തുടക്കമായി

0
20200605_081841.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓർമ്മ മരം പദ്ധതിക്ക് തുടക്കമായി
ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി അഖിലേന്ത്യാ കിസാൻ സഭ തവിഞ്ഞാൽ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കബനി നദിയുടെ കരയിൽ ഒർമ്മ മരം പദ്ധതിക്ക് തുടക്കമായി. മുൻ നോർത്ത് വയനാട് എംഎൽഎയും സി പി ഐ നേതാവുമായ കെ.കെ അണ്ണൻ്റെ പേരിലാണ് കബനി പുഴയുടെ കരയിൽ മരം നട്ടത്. പുഴയുടെ തീരസംരക്ഷണവും പ്ലാപ്, മാവ്, പേരയ്ക്ക, നെല്ലി മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. കുളത്താട മുടപ്പിനാൽ കടവിലെ കബനി തിരത്ത് മരം നടീലിൻ്റെ ഉദ്ഘാടനം കിസാൻസഭ ജില്ലാ സെക്രട്ടറിയും സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായ ജോണി മറ്റത്തിലാനി പ്ലാവ് നട്ട് നിർവഹിച്ചു. കിസാൻസഭ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ശശി പയ്യാനിക്കൽ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ ഇന്ദിവരം, ബാബു കുളത്താട, ഇ.ഡി ദേവസ്യ, ജോർജ് കൊച്ചുകുടി, എം.യു  തോമസ് എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *