May 2, 2024

ലൈഫ് മിഷൻ ഭവന പദ്ധതിയിലെ അഴിമതി: പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തുമെന്ന് യു.ഡി.എഫ്

0
പനമരം ലൈഫ് മിഷൻ പദ്ധതി യിലെ  അഴിമതിക്കെതിരെ പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തുമെന്ന് യു.ഡി.എഫ് 
പനമരം    പഞ്ചായത്തിലെ ലൈഫ് മിഷൻ ഭവന പദ്ധതിയിലെ  അഴിമതിയെക്കുറിച്ച് അന്യേഷണം നടത്തണമെന്നാവശ്യപ്പെട്ട് പനമരം പഞ്ചായത്ത് ഓഫീസിന്  മുമ്പിൽ യു.ഡി.എഫിന്റെ  നേതൃത്വത്തിൽ 18 ന് രാവിലെ പത്ത് മണിക്ക് ധർണ്ണ നടത്തുമെന്ന്   നേതാക്കൾ പനമരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പനമരം പ്രദേശത്തേ ശുദ്ധ ജലവിതരണത്തിനായ് കൊണ്ട് വന്ന ജലനിധി പദ്ധതിയിൽ വൻ അഴിമതി നടക്കുന്നതായും ഭാരവാഹികൾ ആരോപിച്ചു.
റേഷൻ കാർഡുള്ളവർക്ക് മാത്രം ലൈഫ് ദ വനം എന്ന  സമീപനം അംഗീകരിക്കാൻ കഴിയില്ല. വിടുള്ളവർക്കാണ് റേഷൻ കാർഡ് അനുവദിക്കുന്ന തിരിക്കെ ലൈഫ്മിഷൻ വീടിന് കാർ ഡ് വേണമെന്ന നിബന്ധന വിരോധാഭാസമാണ്.
ഭുമിയില്ലാത്ത ഭവന രഹിതർക്ക് വിടുവെക്കാൻ സർക്കാർ പണം അനുവദിക്കുന്നതാണ്. എന്നാൽ ഗുണഭോക്താക്കളെ സ്വാധീനിച്ച് ചില മെമ്പർമാർ കുറഞ്ഞ വിലക്ക് സ്ഥലം വാങ്ങിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ്
പനമരം കൈതക്കൽ ജലനിധി പദ്ധതിയിലെ അഴിമതിയേക്കുറിച്ചും വിജിലൻസ് അന്യേഷണo നടത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് 18 ന് പനമരം ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുൻപിൽ  നടത്തുന്ന ധർണ്ണ മുൻ മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ UDF കൺവീനർ ബെന്നി അരിഞ്ചേർമല, കുനിയൻ അസിസ്, എം സി സെബാസ്റ്റ്യൻ,ടി കെ ഭൂപേഷ്, സിനോ പാറക്കാലയിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *