യുവാവിനെ കടുവ കൊന്ന് ഭക്ഷിച്ചു : ദാരുണ സംഭവം വയനാട്ടിൽ
കൽപ്പറ്റ.. ആദിവാസി യുവാവിനെ കടുവ ആക്രമിച്ച് കൊന്ന് ഭക്ഷിച്ചു.
.
വയനാട് പുൽപ്പള്ളി കാര്യം പാതിയ്ക്കടുത്ത് വനത്തിൽ ചൊവ്വാഴ്ച കാണാതായ ബസവൻകൊല്ലി കോളനിയിലെ ശിവകുമാറി( 24) ന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ശിവകുമാറിനെ ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് വനത്തിനകത്ത് കാണാതായത്. തലയും കാൽപാദവും കൈപ്പത്തിയും ഒഴികെയുള്ള ശരീരഭാഗങ്ങൾ പൂർണ്ണമായും കടുവ ഭക്ഷിച്ചു.
സ്ഥലത്ത് സംഘർഷാവസ്ഥയായതിനാൽ പ്രദേശത്ത് കൂടുതൽ പോലീസെത്തി.
വയനാട്ടിൽ വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ഒന്നാണ് ഇത്.





Leave a Reply