June 29, 2026

ഇന്നോവ കാർ തലകീഴായി മറിഞ്ഞു : രണ്ട് പേർക്ക് പരിക്ക്.

0
IMG-20200617-WA0218.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  ഇന്നോവ കാർ അപകടത്തിൽപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു.

. എറണാകുളത്തു നിന്നും അമ്പലവയലിലേക്ക് ടാക്സി കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് കൽപ്പറ്റ കടുത്ത വെള്ളാരംകുന്നിൽ അപകടത്തിൽ പെട്ടത്.  പരിക്കേറ്റ  സവിത (31) , സഞ്ജയ് (19), എന്നിവരെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽപ്റ്റ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിലാണ് പരിക്ക് പറ്റിയവരെ ആശുപത്രിയിലെത്തിച്ചത്. ഏകദേശം പത്തടി താഴ്ചയുള്ള തോട്ടത്തിലേക്കാണ് വാഹനം മറിഞ്ഞത്. അസി.സ്റ്റേഷൻ ഓഫീസർ  . ടി.പി. രാമചന്ദ്രൻ, സീനിയർ ഫയർ ഓഫീസർ ഐ.ജോസഫ് എന്നിവർ നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *